കശ്മീരിലെ സംഘർഷങ്ങൾ കേന്ദ്രസർക്കാർ ആളികത്തിക്കുകയാണ്: രാഹുൽ ഗാന്ധി

0
92

ചെന്നൈ: കശ്മീരിലെ സംഘര്‍ഷങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആളികത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തെറ്റായ രീതിയിലാണ് കശ്മീര്‍ വിഷയം കൈകാര്യം ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാറരിന്റെ കഴിവുകേട് കൊണ്ടാണ് രാജ്യത്ത് ദിനേന നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.

കശ്മീരിനെ രാഷ്ട്രീയ മൂലധനമായി കേന്ദ്രസര്‍ക്കാര്‍ മുതലെടുക്കുകയാണ്. ഇന്ത്യയുടെ ശക്തിയാണ് കശ്മീര്‍. എന്നാല്‍, ദൗര്‍ബല്യമാക്കി മാറ്റാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ സ്ഥായിയായ പരിഹാരം കാണണമെന്നും രാഹുല്‍ പറഞ്ഞു.

കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം താന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഇത് ജെയ്റ്റ്‌ലി നിഷേധിക്കുകയായിരുന്നെന്നും രാഹുല്‍ പറഞ്ഞു.