കാറപകടം: ഉംറ നിര്‍വഹിച്ചു മടങ്ങിയ ഇന്ത്യക്കാരി ഡോക്​ടർ മരിച്ചു

0
112

റിയാദ് : ഉംറ നിര്‍വഹിച്ചു മടങ്ങിയ ഇന്ത്യന്‍ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട്  ഡോക്ടര്‍ മരിച്ചു. റിയാദ് അതിവേഗപാതയില്‍ ദലമിലാണ് അപകടം. ആന്ധ്രപ്രദേശ് ഗുണ്ടൂര്‍ നസറോപേട്ട്  സ്വദേശിയും സുല്‍ഫ് ജനറല്‍ ആശുപത്രിയിലെ ഡോക്ടറുമായ ഡോ:സഹീറിന്റെ ഭാര്യ ഡോ: സരീന ഷൈഖ് (30) ആണ് മരിച്ചത്. ഇവരും ഇതേ ആശുപത്രിയില്‍ ജോലി ചെയ്തു വരികയായിരുന്നു.

ഭര്‍ത്താവ് സഹീറിനും എട്ട് വയസ്സുള്ള മകന്‍ ഷൈഖ് റയ്യാന്‍ അഹമ്മദിനും മൂന്ന് വയസ്സുള്ള മകള്‍ ഷൈഖ് റിംഷാ തസ്‌നീമിനും അപകടത്തില്‍ പരുക്കേറ്റു.

മകള്‍ റിംഷയുടെ പരുക്ക് സാരമുള്ളതാണ്. ഉംറ നിര്‍വഹിച്ചു മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനം ശനിയാഴ്ച രാവിലെ 8.30 ഓടെ അപകടത്തില്‍പെടുകയായിരുന്നു.

ഡോ. സരീന ഷൈഖിെന്റ മൃതദേഹം ദലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. കുടുംബം സുല്‍ഫില്‍ എത്തിയിട്ട് ഒരുവര്‍ഷമേ ആയിട്ടുള്ളു. കഴിഞ്ഞ ദിവസം ഉംറ നിര്‍വഹിച്ചു മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് പിഞ്ചുകുഞ്ഞുടക്കം മൂന്ന് പേര്‍ മരിച്ച അപകടവും നടന്നത് ദലാമില്‍വച്ചു തന്നെയായിരുന്നു.