മനില: ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിലെ കാസിനോയിൽ ആക്രമണം നടത്തിയത് ഫിലിപ്പീൻസുകാരനെന്ന് പോലീസ്. അക്രമിയെ തിരിച്ചറിഞ്ഞതായും ഫിലിപ്പീൻസുകാരനായ ജെസ്സി ജാവിയർ കാർലോസാണ് ആക്രമണം നടത്തിയതെന്നും പോലീസ് വ്യക്തമാക്കി.
കാർലോസ് ഭീകരനല്ലെന്നും ചൂതാട്ടം മൂലം വലിയ നഷ്ടം ഇയാൾക്ക് ഉണ്ടായെന്നും ഇതേ തുടർന്നാണ് കാസിനോയിൽ ആക്രമണം നടത്തിയതെന്നും മലിന പോലീസ് മേധാവി ഓസ്കാർ അൽബയൽദെ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച മലിനയിലെ കാസിനോയിൽ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ 37പേർ കൊല്ലപ്പെട്ടിരുന്നു. 70 പേർക്ക് പരിക്കേറ്റു. –