കൊച്ചി മെട്രോയ്ക്ക് സിപിഎം എതിരായിരുന്നുവെന്ന വ്യാജ പ്രചരണവുമായി സംഘപരിവാർ

0
511

കേരളത്തിന്റെ സ്വപ്ന പദ്ധതി കൊച്ചി മെട്രോയ്ക്ക് സിപിഎം എതിരായിരുന്നുവെന്ന വ്യാജ പ്രചരണവുമായി സംഘപരിവാർ . സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ് കൊച്ചി മെട്രോയിൽ മുഖ്യമന്ത്രിയോടൊപ്പം യാത്ര ചെയ്യുന്ന ചിത്രവും, 2014 മെയ് 6ാം തീയതി മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നതിനെതിരെ സിപിഎം നടത്തിയ കെഎംആർഎൽ ഓഫീസ് മാർച്ചിന്റെ ചിത്രവും ഉൾപെടുത്തിയാണ് വ്യാജപ്രചാരണം നടക്കുന്നത്. സംഘി ഗ്രൂപ്പുകളിലും, ഫേസ്ബുക്കിലും ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.ഇത്തരം ചിത്രം ഉപയോഗിച്ച് നുണപ്രചാരവേല നടത്തുന്നവരെ തിരിച്ചറിയാൻ ഓർമ്മകളുള്ളവർക്ക് കഴിയുമെന്നും, വ്യാജമാരെ തിരിച്ചറിയാണമെന്നും സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ് പറഞ്ഞു.

കൊച്ചി മെട്രോയുടെ ആലോചന കാലം മുതൽ സിപിഎം നടത്തിയ സൂക്ഷമതയോടെയും ജാഗ്രതയോടെയും നടത്തിയ ഇടപ്പെടലുകൾ ചരിത്രത്തിന്റെ ഭാഗമാണ്. മെട്രോക്ക് അനുമതി ലഭിക്കുന്നതിനു വേണ്ടിയും ഡിഎംആർസിയെയും ഇ ശ്രീധരനെയും ചുമതല ഏൽപ്പിക്കുന്നതിനായും നിർമ്മാണം വൈകുന്നതിനെതിരായും തുടർച്ചയായ പ്രക്ഷോഭങ്ങൾ സിപിഎം നടത്തിയിട്ടുണ്ട്. നിർമ്മാണ ഘട്ടത്തിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾപരിഹരിക്കുന്നതിനും മുമ്പിൽനിന്ന് ഇടപ്പെട്ടിരുന്നിരുന്നു. ഇത്തരം ഇടപെടലുകളുടെ ചിത്രം ഉപയോഗിച്ച് നടത്തുന്ന വ്യാജ പ്രാചരണം നടത്തുന്നവരെ ഒറ്റപെടുത്തണമെന്നും പി രാജീവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

വ്യാജ പ്രചാരണങ്ങൾ തിരിച്ചറിയണമെന്ന് ആവശ്യപെട്ട് നടനും സംവിധായകനുമായ ആഷിക്ക് അബുവും ഫേസ്ബുക്കിലൂടെ രംഗതെത്തി. യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം വൈകിപ്പോയ മെട്രോ പദ്ധതി എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം അതിവേഗത്തിൽ പൂർത്തിയാക്കുകയായിരുന്നു. ജൂൺ 17ന് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്ന മെട്രോയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച യാത്രയും നടത്തിയിരുന്നു. ഇതിൽ വെറിളിപൂണ്ട ബിജെപി, ആർഎസ്എസ് പ്രവർത്തകർ നേതൃത്വത്തിന്റെ അറിവോടെയാണ് വ്യാജ പ്രചാരണം നടത്തുന്നത്.