ക്രിക്കറ്റ് കളിച്ചു ജയിച്ചാല്‍ സമ്മാനങ്ങള്‍ കൊടുക്കുക എന്നുള്ളത് പതിവുള്ള കാര്യമാണ്. എന്നാല്‍ ഇത്തവണ വഡോദരയില്‍ അരങ്ങേറിയ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിജയിച്ചവര്‍ക്ക് ലഭിച്ചത് അസാധാരണമായ ഒരു സമ്മാനമാണ്. ഒരു പശു. പശുക്കളെയുംകൊണ്ട് ടൂര്‍ണമെന്റ് നടന്ന മൈതാനിയില്‍ നില്ക്കുന്ന ടീമംഗങ്ങളുടെ ഫോട്ടോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
റബാരി സമുദായമാണ് ടൂര്‍ണമെന്റിന്റെ സംഘാടകര്‍. പശുവിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണം നടത്തുക എന്ന ഉദ്ദേശത്തോടയാണ് ട്രോഫികള്‍ക്ക് പകരം പശുവിനെ സമ്മാനമായി നല്‍കിയതെന്നാണ് സംഘാടകര്‍ പറയുന്നത്. കന്നുകാലികള്‍ക്കും അവയുടെ സംരക്ഷണത്തിനും വലിയ പ്രാധാന്യം നല്കുന്ന സമൂഹമാണ് റബാരി.
അതേസമയം ഇത്തരത്തില്‍ ഒരു സമ്മാനം ലഭിച്ച തങ്ങള്‍ അതീവ സന്തുഷ്ടരാണെന്ന് കളിക്കാര്‍ ഒരോരുത്തരും അഭിപ്രായപ്പെട്ടു. മാത്രമല്ല പശുവിനെ ദേശീയ മൃഗമാക്കണമെന്ന ആഗ്രഹവും അവര്‍ പ്രകടിപ്പിച്ചു. ഇത്തരത്തില്‍ ഒരു പശുവിനെയാണ് കഴിഞ്ഞ വര്‍ഷം കളിയില്‍ മാന്‍ ഓഫ് ദി മാച്ച് ആയ പ്രതിഭയ്ക്ക് നല്‍കിയത്. ഗോ സംരക്ഷണം കുറച്ചു കൂടി ശക്തമായി വന്നിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു സമ്മാനം കൊടുക്കുന്നത്.