ട്രംപിന്റെ അബദ്ധം മുതൽകൂട്ടാക്കി അമൂൽ

0
138

ട്രംപിന്റെ അബദ്ധം മുതൽകൂട്ടാക്കി അമൂൽ. “Despite the constant negative press covfefe.” ഇതായിരുന്നു ട്രംപിന്റെ ട്വീറ്റ് . ഇതിലൂടെ ലേകത്തിന് ലോകത്തിന് പുതിയൊരു വാക്ക് തന്നെ ലഭിച്ചു. ഇതിലെ covfefe എന്ന വാക്കാണ് എല്ലാവരിലും കൗതുകം ജനിപ്പിച്ചത്. ട്വീറ്റ് കണ്ടവരെല്ലാം അതിന്‍റെ അര്‍ഥം തിരഞ്ഞ് നിഘണ്ടുക്കള്‍ മാറിമാറി നോക്കി. നിരാശയായിരുന്നു ഫലം. coverage എന്ന വാക്കായിരുന്നു ട്രംപ് ഉദ്ദേശിച്ചതെങ്കിലും എഴുതിയപ്പോള്‍ അത് covfefe എന്നായി പോയി എന്നാണ് ഒടുവില്‍ നവമാധ്യമങ്ങള്‍ കണ്ടെത്തിയ ഉത്തരം. ഏതായാലും മുന്‍പത്തെ പോലെയല്ല, ഇത്തവണ ട്രംപിന്‍റെ അക്ഷരതെറ്റ് നവമാധ്യമങ്ങള്‍ നന്നായി ആഘോഷിച്ചു. അബദ്ധം മനസിലായതോടെ താന്‍ തന്നെ കണ്ടുപിടിച്ച വാക്കിന്‍റെ ശരിയായ അര്‍ഥം ആര്‍ക്കു കണ്ടുപിടിക്കാനാവും എന്ന് ചോദിച്ചായിരുന്നു ട്രംപിന്‍റെ അടുത്ത ട്വീറ്റ്.എന്തായാലും ട്രംപിന്റെ ട്വീറ്റിലെ അക്ഷരതെറ്റ് അമൂൽ തങ്ങളുടെ പുതിയ പരസ്യമാക്കി കഴിഞ്ഞു. ട്രംപ് ഫോണില്‍ നോക്കിക്കൊണ്ടിരിക്കുന്ന സമയത്ത് അമൂല്‍ പെണ്‍കുട്ടി കയ്യില്‍ രണ്ടു ഗ്ലാസുമായി എത്തി “Have a covfefe or tvea?” (ഹാവ് എ കോഫീ ഓര്‍ ടീ) എന്ന് ചോദിക്കുന്നതാണ് സീന്‍. എന്തായാലും മാധ്യമങ്ങൾ ട്രംപിന്‍റെ അബദ്ധം ഏറ്റെടുത്തു ആഘോഷിച്ചതും പോലെ മാധ്യമങ്ങള്‍ അമൂലിന്‍റെ പരസ്യവും ഏറ്റെടുത്തു കഴിഞ്ഞു.