തന്റെ സംസ്ഥാനത്തിനു വേണ്ടി മമത പാട്ടെഴുതുന്നു

0
103

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംസ്ഥാനത്തിന്റെ തനതായ സംസ്‌കാരത്തെ പ്രതിനിധാനം ചെയ്ത് പാട്ടെഴുതുന്നു. പാട്ടിന് പുറമെ സംസ്ഥാനത്തിന് വേണ്ടി പ്രത്യക എംബ്ലം ഡിസൈന്‍ ചെയ്യുന്നതും മമമത തന്നെയാണ്. ബംഗാളിന്റെ വ്യത്യസ്ത സംസ്‌കാരത്തെ സമന്വയിപ്പിക്കുന്ന എംബ്ലവും ഗാനവുമാണ് സംസ്ഥാനത്തിന് വേണ്ടി മമത ഒരുക്കുന്നത്.

പശ്ചിമബംഗാളില്‍ സ്വാധീനമുറപ്പിക്കാന്‍ ബിജെപി ശക്തമായ ശ്രമം നടത്തുന്ന സമയത്താണ് സംസ്ഥാനം പ്രതിനിധാനം ചെയ്യുന്ന അശയത്തെയും സ്വത്വത്തെയും സമന്വയിപ്പിച്ച് മമത പാട്ടെഴുതുന്നത്. നേരത്തെ ബംഗാളിന്റെ സംസ്‌കാരത്തെ തകര്‍ക്കാന്‍ ബിജെപി ശ്രമം നടത്തുകയാണെന്ന് മമത ആരോപിച്ചിരുന്നു. പാട്ടിന്റെ വരികളെഴുതുന്നതിന് പുറമെ സംഗീത സംവിധാനം ചെയ്യുന്നതും മമത തന്നെയാണ്. പ്രശസ്തരായ ഏതെങ്കിലും പിന്നണിഗായകരായിരിക്കും ഗാനം ആലപിക്കുകുക. ‘പശ്ചിമബംഗാളിന് വ്യത്യസ്തമായ ഒരു സംസ്‌കാരം ഉണ്ട്. അത് മതേതരത്വത്തില്‍ അധിഷ്ഠിതമാണ്. കൊല്‍ക്കത്ത വ്യത്യസ്തതകളെ എപ്പോഴും സ്വാഗതം ചെയ്യുന്ന സംസ്ഥാനമാണ’. ഈ ആശയത്തെ അടിസ്ഥാനമാക്കിയാണ് പാട്ടിന്റെ വരികളെന്നാണ് സൂചന.

ബിജെപിയുടെ ഹിന്ദുത്വ അജണ്ടകളെ പ്രകടമായി വിമര്‍ശിക്കുന്ന തരത്തിലാണ് വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ബംഗാളിന്റെ തനതായ സംസ്‌കാരത്തെ പ്രതിനിധാനം ചെയ്യുന്ന എംബ്ലത്തിന്റെ അവസാനഘട്ട പണിപ്പുരയിലാണ് മമത ബാനര്‍ജി ഇപ്പോള്‍.