തായ്ലന്‍ഡ് ഓപ്പണ്‍: സായി പ്രണീതിന് കിരീടം

0
91

തായ്ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സായി പ്രണീതിന് കിരീടം. പുരുഷ സിംഗിള്‍സ് ഫൈനലില്‍ ഇന്‍ഡൊനീഷ്യയുടെ ജൊനാഥന്‍ ക്രിസ്റ്റിയെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് സായി തോല്‍പിച്ചത്. സ്‌കോര്‍: 17-21, 21-18, 21-19.

ലോക റാങ്കിങ്ങില്‍ ഇരുപത്തിരണ്ടാം സ്ഥാനക്കാരനായ സായി പ്രണീതിന്റെ ഈ വര്‍ഷത്തെ രണ്ടാമത്തെ അന്താരാഷ്ട്ര കിരീടമാണിത്. ഒരു മണിക്കൂറും പതിനൊന്ന് മിനിറ്റും നീണ്ടുനിന്ന മത്സരത്തില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് ഇരുവരും കാഴ്ചവച്ചത്. കഴിഞ്ഞ മാസം നടന്ന സിംഗപ്പൂര്‍ ഓപ്പണിലും സായി ആയിരുന്നു ജേതാവ്.