പശുക്കളെ കൊല്ലുന്നവര്‍ക്കെതിരെ രാജ്യദ്രോഹം ചുമത്തി തലവെട്ടണം’ പശുവിനെ ദേശീയ മാതാവാക്കൂ!

0
102

രാജ്യത്ത് പശുക്കളെ കൊല്ലുന്നവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യണമെന്നും ഇവരുടെ തലവെട്ടണമെന്നും കാഞ്ചി ശങ്കരാചാര്യ സ്വാമി നരേന്ദ്രാനന്ദ് സരസ്വതി. ദേശീയ മാതാവായി പശുവിനെ പ്രഖ്യാപിക്കണമെന്നും അവയെ സംരക്ഷിക്കേണ്ടത് ഇവിടുത്തെ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സ്വാമി പറഞ്ഞു.

അറവുമാടുകളുടെ വില്‍പന നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് പശുക്കളെ കൊല്ലുന്നവരുടെ തലവെട്ടണമെന്ന ആഹ്വാനവുമായി സ്വാമി രംഗത്തെത്തിയിരിക്കുന്നത്.

കേന്ദ്രഉത്തരവിനെതിരെ കേരളത്തില്‍ വന്‍പ്രതിഷേധമാണുയര്‍ന്നത്. ഇടത്-കോണ്‍ഗ്രസ് സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വ്യാപകമായി ബീഫ് ഫെസ്റ്റുകള്‍ നടത്തി. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി കശാപ്പ് നടത്തി സമരം ചെയ്തത് വിവാദമായിരുന്നു. കശാപ്പ് നിരോധനത്തിനെതിരെയുള്ള കേരളത്തിലെ പ്രതിഷേധങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞദിവസം ഡെല്‍ഹി കേരളഹൗസില്‍ ഗോരക്ഷകര്‍ അതിക്രമിച്ച് കയറി ബഹളം വെച്ചിരുന്നു.