പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു

0
98

വ​ട​ക​ര: പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു. എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ന്മ​യ, വി​സ്മ​യ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. തി​ര​വ​ള്ളൂ​ർ കു​റ്റ്യാ​ടി പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ശാന്തിനികേതന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ് ഇരുവരും.

ശാന്തിനഗര്‍ പുതിയോട്ടില്‍ ശശി, സുമ ദമ്പതികളുടെ മക്കളാണ് ഇവര്‍. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കുറ്റ്യാടിപ്പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.

സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് ഉച്ചയോടെ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി കുട്ടികളെ ഉടന്‍ വടകര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.