പ്രിഥ്വിരാജ് പുതിയ റോളില്‍, ഇന്ത്യ-പാക് മത്സരത്തിലെ റിപ്പോര്‍ട്ടര്‍

0
325

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മല്‍സരം നവമാധ്യമങ്ങളിലൂടെ റിപ്പോര്‍ട്ട് ചെയ്ത് പൃഥ്വിരാജ്. കളിയുടെ തുടക്കം മുതലുള്ള കാര്യങ്ങൾ തൻറെ ഫേസ്ബുക്ക് പേജിലൂടെയും ട്വിറ്ററിലൂടെയും പങ്കുവെച്ച താരത്തിന് ഇതിഹാസ താരം സചിൻന ടെണ്ടുൽക്കറുടെ കൂടെ സെൽഫിയെടുക്കാനും അവസരം ലഭിച്ചു. ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. കാരണം ഞാന്‍ അദ്ദേഹത്തെ കണ്ടു… പല തവണ എന്നാണ് അദ്ദേഹം സചിനൊപ്പമുള്ള ഫോട്ടോക്ക് അടിക്കുറിപ്പ് നൽകിയത്. മത്സരത്തിൻറെ തുടക്കം മുതലുള്ള കാര്യങ്ങൾ അദ്ദേഹം ആരാധാകരുമായി പങ്കുവെച്ചു.
ആദം ജോണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധ്‌പ്പെട്ടാണ് പൃഥ്വിരാജ് ലണ്ടനിലെത്തിയത്. തമിഴ് താരം ധനുഷും സച്ചിനൊപ്പമുള്ള ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.