ബുക്ക് ചെയ്ത സീറ്റില്‍ മറ്റൊരാൾ: റെയില്‍വെ 75,000 നല്‍കാൻ കോടതി വിധി

0
109

ന്യൂഡല്‍ഹി: മുന്‍കൂട്ടി റിസര്‍വ് ചെയ്ത സീറ്റില്‍ മറ്റൊരാള്‍ യാത്ര ചെയ്തതിനെ തുടര്‍ന്ന് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരനുണ്ടായ ബുദ്ധിമുട്ടിന് റെയില്‍വെ 75,000 രൂപ നല്‍കാന്‍ വിധി. ഡല്‍ഹി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റേതാണ് ഉത്തരവ്. ഈ തുകയുടെ മൂന്നിലൊന്ന് അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ടിടിആറിന്റെ കയ്യില്‍ നിന്നാണ് ഈടാക്കേണ്ടതെന്നും വിധിയില്‍ പറയുന്നു.

വിശാഖപ്പട്ടണത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്ത വി വിജയകുമാറിന്റെ പരാതിയിലാണ് നടപടി. താഴത്തെ ബര്‍ത്ത് ബുക്ക് ചെയ്ത ഇയാളുടെ ബര്‍ത്ത് ഇടയ്ക്ക് വച്ച് കയറിയ ചിലര്‍ കൈവശപ്പെടുത്തുകയായിരുന്നു. പരാതിപ്പെടാന്‍ ടിടിആറിനെ അന്വേഷിച്ചെങ്കിലും അവിടെ കണ്ടെത്തിയില്ലെന്നും പരാതിയിലുണ്ട്. 2003 മാര്‍ച്ച് 30ന് ദക്ഷിണ്‍ എക്സ്പ്രസിലാണ് വിജയകുമാറിന് ദുരനുഭവം ഉണ്ടായത്.