ഭീകരാക്രമണം നടന്ന ബ്രിട്ടനു പിന്തുണയുമായി ട്രംപ്. ഞങ്ങള്‍ അവിടെയുണ്ടാകും, നിങ്ങള്‍ക്കൊപ്പം. യുകെയ്ക്കു വേണ്ടി എന്തെല്ലാം സഹായം ചെയ്യാന്‍ പറ്റുമോ അതെല്ലാം യുഎസ് ചെയ്യും. ദൈവം അനുഗ്രഹിക്കട്ടേ! ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
ലണ്ടന്‍ ബ്രിഡ്ജിലെ കാല്‍നടക്കാര്‍ക്കിടയിലേക്ക് ഭീകരര്‍ കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു. ആറു പേര്‍ക്കു ജീവന് നഷ്ടമായത്. ലണ്ടന്‍ സംഭവത്തെ പരാമര്‍ശിക്കാതെ യാത്രാവിലക്കിനെ കുറിച്ചും ട്രംപ് ട്വിറ്ററില്‍ പരാമര്‍ശിച്ചു.
നമ്മള് കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരുന്നു. കോടതികള്‍ നമ്മുടെ അധികാരങ്ങള്‍ തിരികെ ഏല്‍പ്പിക്കണം. സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിനു യാത്രാവിലക്ക് നടപ്പാക്കണമെന്നും ട്രംപ് പറഞ്ഞു. ആക്രമണത്തെ തുടര്‍ന്നു ട്രംപ് സുരക്ഷാ സംഘവുമായി ചര്‍ച്ച നടത്തിയെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.
ഇത്തരം ആക്രമണങ്ങള്‍ സാധാരണ ജനങ്ങളെയാണു ലക്ഷ്യമിടുന്നതെന്നും, യുകെ ആവശ്യപ്പെട്ടാല്‍ എന്തു സഹായവും നല്കാന് യുഎസ് തയാറാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.