മരുമകളെ ബലാത്‌സംഗം ചെയ്ത ഭർത്താവിനെ വീട്ടമ്മ കൊന്നു; കൂട്ടുനിന്നത് മരുമകൾ

0
342

പെഷവാര്‍: മരുമകളെ ബലാത്സംഗം ചെയ്ത ഭര്‍ത്താവിനെ വീട്ടമ്മ വെടിവെച്ചു കൊന്നു. പാകിസ്താനിലെ പെഷവാറിലാണ് സംഭവം.ഷംഗ്ലാ ഗ്രാമത്തിലെ ഖൈബര്‍ പഖ്തുണ്‍ഖ്വ സ്വദേശിയായ ബീഗം ബീബിയാണ് തന്റെ ഭര്‍ത്താവായ കുല്‍ബര്‍ ഖാനെ വെടിവെച്ച് കൊന്നത്. കുടുംബ മൂല്യങ്ങൾക്ക് വിലകല്‍പിക്കാത്തയാളായതിനാല്‍ ഞാനയാളെ കൊന്നു എന്നാണ് ഇവര്‍ പോലീസിന് നല്‍കിയ മൊഴി.

മകന്റെ അസാന്നിധ്യത്തില്‍ ഭർത്താവ് മരുമകളെ മാസങ്ങളോളം പീഡിപ്പിച്ചു എന്ന ആരോപണം ഉന്നയിച്ചാണ് ഭാര്യ ഭര്‍ത്താവിനെ ഉറങ്ങി കിടക്കുമ്പോള്‍ വെടിവെച്ചു കൊന്നത്. മരുമകളുടെ സഹായത്തോടെയായിരുന്നു കൊലപാതകം.
തന്റെ ഭാര്യ നേരിട്ട ആപത്തിനെ കുറിച്ച് അറിഞ്ഞിരുന്നെന്നും സ്വന്തം പിതാവായതിനാലാണ് കൊല്ലാതിരുന്നതെന്നും ബവലാത്സംഗത്തിനിരയായ യുവതിയുടെ സൈനികനായ ഭര്‍ത്താവ് പറഞ്ഞു