മലയാളത്തില്‍ മഹാഭാരതമല്ല: ”രണ്ടാംമൂഴം” തന്നെ

0
276

ആയിരം കോടി മുടക്കി ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായി മാറാന്‍ പോകുന്ന മഹാഭാരതം എന്ന ചിത്രം മലയാളത്തില്‍ രണ്ടാമൂഴം എന്ന പേരില്‍ തന്നെയാവും റിലീസ് ചെയ്യുക. സിനിമയുടെ പേരില്‍ ധാരാളം വിവാദങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു വെളിപ്പെടുത്തലുമായി നിര്‍മാതാവായ ബി.ആര്‍ ഷെട്ടി രംഗത്തെത്തിയിരിക്കുന്നത്.

പിന്നില്‍ എന്നാല്‍ ആരുടേയും ഭീഷണിക്കു വഴങ്ങിയല്ല ഇത്തരത്തിലൊരു പേരുമാറ്റം നടത്തിയതെന്ന് ഷെട്ടി വ്യക്തമാക്കി. എന്നാല്‍ മറ്റ് ഭാഷകളില്‍ മഹാഭാരതം എന്ന പേരില്‍ തന്നെയാവും ഇത് പുറത്തിറങ്ങുക. മൂന്ന് മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുക്കുക. ആദ്യ ഭാഗത്തിന്റെ ചിത്രീകരണം അബുദാബിയില്‍ ആരംഭിക്കും. നൂറ് ദിവസത്തിനുള്ളില്‍ ചിത്രത്തിന്റെ കാസ്റ്റിങ് ആരംഭിക്കും.

ചിത്രീകരണം പൂര്‍ത്തിയായാല്‍ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ച സ്ഥലം മഹാഭാരതം സിറ്റിയായി വികസിപ്പിക്കും. സിനിമയുടെ ചിത്രീകരണത്തിനായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നിന്നും ഓഫര്‍ ലഭിച്ചിട്ടുണ്ട്. ചിത്രത്തില്‍ ഇന്ത്യയിലെ പല പ്രമുഖ നടന്മാരും വേഷമിടും.