മുതലമടയിൽ ഇന്നും അയിത്തം നിലനിൽക്കുന്നതായി പരാതി

0
138

പാലക്കാട് : പാലക്കാട് മുതലമട പഞ്ചായത്തിൽ ഇന്നും അയിത്തം നിലനിൽക്കുന്നതായി വ്യാപക പരാതി. മുതലമട, അംബേദ്‌കര്‍ കോളനിയിലെ അയിത്ത പ്രശ്‌നം പരിഹരിക്കണമെന്നും തങ്ങളെ ദ്രോഹിക്കുന്ന ഗൗണ്ടര്‍ സമുദായത്തിലെ ചിലര്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ചക്ലിയ സമുദായാംഗങ്ങളാണു പരാതിയുമായി ജില്ലാ കലക്ടര്‍ക്കും, എസ് പി ക്കും പരാതി നല്‍കാനൊരുങ്ങുന്നത്.

രാത്രി സമയത്ത് ഇവരുടെ വീടുകളില്‍ കയറി ആക്രമണം നടത്തുന്നത് ഇവിടെ നിത്യ സംഭവമാണത്രെ.ഉയര്‍ന്ന ജാതിക്കാരുടെ വീട്ടു വളപ്പിലേക്ക് ചെരിപ്പിട്ട് കയറരുത്, മുറ്റത്തിനപ്പുറം കടക്കരുത്, വെള്ളം എടുക്കുമ്പോള്‍ പൊതു ടാപ്പിന് അടുത്ത് വരരുത്, മുടി വെട്ടാന്‍ പ്രത്യേക ബാര്‍ബര്‍ ഷോപ്പ്, ചായ കുടിക്കാന്‍ പ്രത്യേക ചായക്കട തുടങ്ങി കേട്ടാല്‍ കേരളം ലജ്ജിച്ചു പോകുന്ന വിധത്തിലുള്ള അയിത്ത പ്രശ്‌നങ്ങളാണ് ഇവിടെ ഇപ്പോളും നിലനിൽക്കുന്നത്.