ബാഗ്ദാദ്: ഐ.എസിനെതിരായ പോരാട്ടത്തില്‍ സൈന്യം രാസായുധ പ്രയോഗം നടത്തിയെന്ന ആരോപണം അന്വേഷിക്കുമെന്ന് ഇറാഖ്. ഐ.എസിനെതിരായ ആക്രമണത്തില്‍ സൈന്യം വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചെന്നായിരുന്നു ആരോപണം.
അന്വേഷണത്തിനു ശേഷമേ ഇക്കാര്യത്തില്‍ പ്രതികരിക്കാനാവൂ എന്ന് മന്ത്രാലയ വക്താവ് പറഞ്ഞു. കാര്യങ്ങള്‍ വ്യക്തമായ ശേഷം പൊതു ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൈന്യം നടത്തിയ ആക്രമണത്തിന്റെ വീഡിയോ ഒരു കുര്‍ദ്ദിഷ് ചാനല്‍ പുറത്തുവിട്ടിരുന്നു. ദൃശ്യം പുറത്തു വിട്ടതിനു പിന്നാലെ നിയമ നടപടിയെടുക്കുമെന്ന ഭീഷണിയുമായി സൈന്യം രംഗത്തെത്തിയിരുന്നു. എന്നാല്‍ വൈറഅറ് ഫോസ്ഫറസ് ഉപയോഗിച്ചെന്നു തന്നെയാണ് ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാവുന്നതെന്ന് മനുഷ്യാവകാശ പ്രവര്ത്തകന് മാര്‍ക്ക് ഹിസ്നെ പറഞ്ഞു.