ലണ്ടന്‍ ഭീകരാക്രമണം : ഇന്ത്യന്‍ ടീം താമസിക്കുന്ന ഹോട്ടല്‍ അടച്ചു

0
99

ലണ്ടൻ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടൽ അടച്ചു. സുരക്ഷ മുൻകരുതലിന്റെ ഭാഗമായാണ് ഹോട്ടൽ അടച്ചതെന്നാണ് റിപ്പോർട്ട്. ഹോട്ടലിന് സമീപത്തെ ഗതാഗതവും നിേരാധിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് ഇന്ത്യൻ സമയം മൂന്ന് മണിക്കാണ് എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്.
ശനിയാഴ്ച രാത്രിയാണ് ലണ്ടൻ ബ്രിഡ്ജിൽ വാൻ ഇടിച്ച് കയറ്റി ഭീകരാക്രമണമുണ്ടായത്. ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് ഭീകരരെ ലണ്ടൻ പൊലീസ് വധിച്ചതായും റിപ്പോർട്ടകളുണ്ട്.