ലണ്ടന്‍ ഭീകരാക്രമണം: മരണ സംഖ്യ ഉയരുന്നു, ഏഴു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

0
118


ലണ്ടനില്‍ നടന്ന ഇരട്ട തീവ്രവാദി ആക്രമണത്തില്‍ കൊല്ലപെട്ടവരുടെ എണ്ണം ഏഴായതായി റിപ്പോര്‍ട്ട്. ലണ്ടനിൽ ബ്രിഡ്ജിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് തീവ്രവാദികൾ വാൻ ഓടിച്ചുകയറ്റുകയായിരുന്നു. 20 ഓളം പേരെ ഇടിച്ചുവീഴ്ത്തിയ ശേഷം വാൻ ഒരു ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറ്റിയാണ് നിർത്തിയത്. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഉയർന്നേക്കാൻ സാധ്യതയുണ്ട്.

ആയുധധാരികളായ മൂന്നു പേരാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇവരെ കണ്ടെത്താൻ വ്യാപക തിരച്ചിൽ നടന്നുവരുകയാണ്. അക്രമികളിൽ രണ്ട് പേരെ ലണ്ടൻ ബ്രിഡ്ജിൽ വച്ച് തന്നെ വെടിവെച്ചുകൊന്നതായി സൺ ദിനപത്രം റിപ്പോർട്ട് ചെയ്തു. സംഭവത്തെ തുടർന്ന് ലണ്ടൻ ബ്രഡ്ജ് താത്കാലികമായി അടച്ചു.

ഇതേ സമയം തന്നെ ബോറോ മാർക്കറ്റിൽ അക്രമികൾ ആളുകളെ കുത്തിവീഴ്ത്തിയതായും റിപ്പോർട്ടുണ്ട്. കത്തിയുമായി അക്രമം നടത്തിയവർക്ക് നേരെ പോലീസ് വെടിയുതിർത്തു. 20 പേർ ലിവർപൂൾ സ്ട്രീറ്റ് സ്റ്റേഷനിലെ അന്ദാസ് ഹോട്ടലിൽ പ്രാഥമിക ചികിത്സ നൽകി. രണ്ട് ആക്രമണങ്ങളിലുമായി ഏഴ് പേർ കൊല്ലപ്പെട്ടതായി സൺദിനപത്രം റിപ്പോർട്ട് ചെയ്തു.

രണ്ട് ആക്രമണങ്ങളും തീവ്രവാദികൾ നടത്തിയതാണെന്ന് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു.രണ്ടാഴ്ച മുമ്പ് മാഞ്ചസ്റ്ററിൽ സംഗീതനിശക്കിടെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ 22 പേരാണ് കൊല്ലപ്പെട്ടത്. മൂന്നു മാസം മുമ്പാണ് വെസ്റ്റ്മിനിസ്റ്റർ ബ്രിഡ്ജിൽ വാഹനം ആളുകൾക്കിടയിലേക്ക് ഓടിച്ചുകയറ്റിയുണ്ടായ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടത്.