ലണ്ടന്‍ ഭീകരാക്രമണം: 12 പേര്‍ അറസ്റ്റില്‍

0
99

ലണ്ടന്‍: ലണ്ടനില്‍ ശനിയാഴ്ച രാത്രി നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 12 പേര്‍ അറസ്റ്റിലായി.മെട്രോ പൊളീറ്റന്‍ പൊലീസ് സര്‍വീസാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണവുമായി ബന്ധപ്പെട്ട് രാജ്യത്തൊട്ടാകെ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും, സംശയിക്കുന്നവര്‍ക്കായി രാജ്യത്തൊട്ടാകെ തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ലണ്ടനില്‍ ഇന്നുണ്ടായ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും, 50ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപുറകെയാണ് ആക്രമണം ഉണ്ടാകുന്നത്.അതേസമയം പൊതു തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി തെരേസ മേയ് പ്രഖ്യാപിച്ചിരുന്നു. ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണത്തിന് ശേഷം സംസാരിക്കുകയായിരുന്നു തെരേസ മേയ്. ഇന്റര്‍നെറ്റ് വഴി ഭീകരവാദത്തിന് പ്രോത്സാഹനം നല്‍കുന്നത് തടയുമെന്നും, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്കുള്ള ശിക്ഷ വര്‍ധിപ്പിക്കുമെന്നും തെരേസ മേയ് പറഞ്ഞു.