മസ്കത്ത്: വിവിധ ജോലികള്‍ക്ക് ഏര്‍പ്പെടുത്തിയ വിസാ നിരോധം ആറ് മാസത്തേക്ക് കൂടി നീട്ടി മാനവവിഭവ മന്ത്രാലയം ഉത്തരവിറക്കി. ഡിസംബര്‍ ഒന്ന് വരെ വിവിധ ജോലികള്‍ക്ക് വിസ അനുവദിക്കില്ല.
വര്‍ഷങ്ങളായി തുടരുന്ന വിസാ നിരോധനമാണ് നീട്ടിയിരിക്കുന്നത്. മാനവവിഭവ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറിലാണ് വിസാ നിരോധന ഉത്തരവുള്ളത്. ഈ മാസം ഒന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഒട്ടക പരിപാലനം, സെയില്‍സ് പ്രമോട്ടര്‍, സെയില്‍സ് റപ്രസെന്റേറ്റീവ്, പര്‍ച്ചേഴ്സ് റപ്രസെന്റേറ്റീവ്, കണ്‍സ്ട്രക്ഷന്‍, ക്ലീനിംഗ് എന്നീ ജോലികള്‍ക്കുള്ള വിസാ നിരോധനം തുടരും.