ശാസ്ത്രി പാർക്കിൽ വെടിവയ്പ്പ്; കുട്ടികൾക്ക് പരിക്ക്

0
94

ന്യൂഡൽഹി: ശാസ്ത്രി പാർക്ക് പ്രദേശത്തുണ്ടായ വെടിവയ്പിൽ കുട്ടികൾക്ക് പരിക്ക് . ഇവിടെ താമസിക്കുന്ന ഖാലിദ് ഖുറേഷി എന്നയാളുടെ വീടിനു നേരെയാണ് വെടിവയ്പുണ്ടായത്. വെടിവയ്പ് നടന്ന സമയത്ത് ഇവിടെ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ട് കുട്ടികൾക്കാണ് വെടിവയ്പ്പിൽ പരിക്കേറ്റത്. കുട്ടികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എട്ടുവയസുള്ള സക്കിയ ഖാത്തൂൻ, 12വയസുള്ള വികാസ് എന്നിവർക്കാണ് പരിക്കേറ്റത്. വെടിവയ്പ് നടത്തിയവർ രക്ഷപ്പെട്ടെന്നും ഇവർക്കായുള്ള തെരച്ചിൽ ആരംഭിച്ചെന്നും പോലീസ് അധികൃതർ വ്യക്തമാക്കി.

സ്ഥലത്തെ അനധികൃത കെട്ടിട നിർമാണങ്ങൾക്കെതിരെ ഖാലിദ് ഖുറേഷി നിരവധി പരാതികൾ നൽകിയിരുന്നു. ഇതാണ് വെടിവയ്പുണ്ടാകാൻ കാരണമെന്ന് അദ്ദേഹം പോലീസിനു മൊഴി നൽകി.