സംഘികൾക്ക് മേൽ മോദിയുടെ ബ്രഹ്മാസ്ത്രം ; മഹാഭാരതത്തിന് പ്രധാനമന്ത്രിയുടെ പിന്തുണ

0
153

എം.ടി. വാസുദേവന്‍ നായരുടെ നോവല്‍ രണ്ടാമൂഴത്തിന്റെ ചലച്ചിത്രാ ആവിഷ്കാരമായ മഹാഭാരതത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ. ഇന്ത്യയുടെ അഭിമാനമായി മാറുന്ന ഈ ചിത്രത്തിനുവേണ്ടി താന്‍ കാത്തിരിക്കുകയാണെന്ന്ചിത്രത്തിന്റെ നിര്‍മാതാവ് ബി. ആര്‍. ഷെട്ടിയെ പ്രധാനമന്ത്രി അറിയിച്ചതായാണ് റിപ്പോർട്ടുകൾ .ഹിന്ദു ഐക്യവേദിയുടെ ഭീഷണിയെതുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മാതാവ് ബി.ആര്‍. ഷെട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇതിനുള്ള മറുപടിക്കത്തിലാണ് മോദി ചിത്രത്തിനുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി അനുസരിച്ചാവും ചിത്രം ഒരുക്കുക എന്നും ഷെട്ടി കത്തില്‍ അറിയിച്ചിരുന്നു.ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിനായി ജൂൺ ഏഴിന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മോദിയുമായി കൂടിക്കാഴ്ച നടത്തും.
മഹാഭാരതം എന്ന പേരില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ചിത്രത്തിന് മോദിയുടെ പിന്തുണ ലഭിച്ചത് ശ്രദ്ധേയമായ കാര്യമാണ്.

ആയിരം കോടി മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന ചിത്രം മലയാളത്തില്‍ മാത്രം രണ്ടാമൂഴം എന്ന പേരിലും മറ്റ് ഭാഷകളില്‍ മഹാഭാരത എന്ന പേരിലുമാവും റിലീസ് ചെയ്യുക. എം.ടി.യോടുള്ള ആദരസൂചകമായിട്ടാണ് ചിത്രത്തിന്റെ മലയാള പതിപ്പിന് രണ്ടാമൂഴം എന്ന പേര് തന്നെ നല്‍കുന്നത്. അല്ലാതെ ഒരു ഭീഷണിക്കും വഴങ്ങുകയായിരുന്നില്ല-ഷെട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.