ലണ്ടനില്‍ വീണ്ടും ഭീകരാക്രമണം, രണ്ടു മരണം

0
135


മാഞ്ചസ്റ്റർ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറും മുമ്പ് ലണ്ടനിൽ വീണ്ടും ഭീകരാക്രമണം. ഭീകരർ ലണ്ടൻ ബ്രിഡ്ജിൽ കാൽ നടയാത്രക്കാർക്ക് ഇടയിലേക്ക് വാൻ ഇടിച്ച് കയറ്റുകയായിരുന്നു. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതേത്തുടർ ലണ്ടൻ ബ്രിഡ്ജ് പൂർണമായും അടച്ചു.
സംഭവം നടന്നയുടൻ പൊലീസ് ലണ്ടൻ ബ്രിഡ്ജിലേക്ക് എത്തുകയും രണ്ട് ഭീകരരെ വധിച്ചുവെന്നും സൺ പത്രം റിപ്പോർട്ട് ചെയ്തു. എന്നാൽ ഇത്തരം വാർത്തകൾക്ക് ഇതുവരെ സ്ഥിരീകരണമില്ല.
ജൂൺ എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ലണ്ടനിൽ തീവ്രവാദികൾ വീണ്ടും ആക്രമണം നടത്തിയതെന്നാണ് സൂചന. രണ്ടാഴ്ചകൾക്ക് മുമ്പ് പോപ്പ് ഗായികയുടെ സംഗീത പരിപാടിക്കിടെ മാഞ്ചസ്റ്ററിൽ ചാവേർ ഭീകരാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടിരുന്നു.