നിങ്ങളുടെ ഈ ആഴ്ച

0
441

1192 എടവമാസം 21 മുതൽ എടവം 27 വരെ.
( 2017 ജൂൺ 04 മുതൽ ജൂൺ 10 വരെ)

മേട കൂറ്.

(അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം വരെ)

ഈ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ചാരവശാൽ വ്യാഴം 6 ലും, ശനി ഭാഗ്യത്തിലും, രാഹു 5 ലും, കേതു 11 ലും, ചന്ദ്രൻ 6 7 8 9 ഭാവങ്ങളിലും സഞ്ചരിക്കുന്ന കാലമാണ്.വിദ്യാർത്ഥികൾക്ക് കാര്യവിജയം മനസുഖം സന്തോഷവും കാണും. രോഗ പ്രതിരോധ ശക്തി കുറഞ്ഞ സമയ കാലമായതിനാൽ പെട്ടന്ന് രോഗങ്ങൾ പിടിപെടും.രോഗികകളായിട്ടുള്ളവർക്ക് രോഗാധിക്യവും മാനസിക പ്രയാസങ്ങളും കാണും. വാഹനം അഗ്‌നി വൈദ്യുതി ഇവയിൽ നിന്നുള്ള ആപത്ത് സൂക്ഷിക്കണം. പിതാവിനോ ഗുരുസ്ഥാനീയർക്കോ രോഗങ്ങളോ ശസ്ത്രക്രിയകളോ ഉണ്ടാകാം. വിവാഹം അന്വേഷിക്കുന്നവർക്ക് അനുകൂല സമയം.കർമ്മസംബന്ധമായ കാര്യങ്ങൾക്ക് അനുകൂല സമയം.പ്രായാധിക്യമുള്ളവർക്ക് പെട്ടന്ന് രോഗങ്ങൽ പിടിപെടാൻ ഇടയുള്ളതിനാൽ ശരീരം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മക്കളെ പറ്റിയുള്ള ചിന്തകൾ വർദ്ധിക്കും.(വൃശ്ചിക കൂറിൽ പെട്ട നക്ഷത്രങ്ങളായ വിശാഖം ഒടുവിലെത്തെ പാദവും, അനിഴവും തൃക്കേട്ടയും അഷ്ടമ രാശികൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമാണ്)

എടവ കൂറ്.

(കാർത്തികയുടെ ഒടുവിലെത്തെ മൂന്ന് പാദവും, രോഹിണി, മകയിരം പൂർവ്വാർദ്ധവരെ )

ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ചാരവശാൽ വ്യാഴം 5 ലും ശനി അഷ്ടമത്തിലും രാഹു 4 ലും കേതു 10 ലും ചന്ദ്രൻ 5 6 7 8 ഭാവങ്ങളിൽ സഞ്ചരിക്കുന്ന കാലമാണ്.വിദ്യാർത്ഥികൾക്ക് അവരുടെ കഴിവ് തെളിയിക്കാനും സൽപേരുണ്ടാക്കാനും സാധ്യമാണ്.വിദേശത്തുള്ളവർക്ക് കാര്യവിജയവും ജോലിയിൽ ഉയർച്ചയും പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായി ധനം വന്നു ചേരാനും ഇടയുണ്ട്. വാഹനം ഓടിക്കുന്നവരും അപകട സാധ്യത കൂടുതലുള്ള ജോലിയിൽ ഏർപെടുന്നവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് അപകടങ്ങൾക്ക് സാധ്യത കൂടുതലാണ്. ഏറെ കാലമായി സന്തതി ഇല്ലാത്തവർക്ക് ശുഭലക്ഷണം കാണാം. ഗുരു സ്ഥാനത്തിരിക്കുന്നവർക്ക് ബഹുമതി ആദരവ് ഇവ വന്നു ചേരും.പ്രായാധിക്യമുള്ളവർക്ക് മൂത്രാശയ രോഗങ്ങളോ അണു ബാധയോ വന്നേക്കാം ചിലർക്ക്ശസ്ത്രക്രിയയും വേണ്ടി വന്നേക്കാം.(ധനു കൂറിൽ പെട്ട നക്ഷത്രങ്ങളായ മൂലം, പൂരാടം, ഉത്രാടത്തിന്റെ ഒന്നാം പാദവും അഷ്ടമ രാശി കൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമാണ്

മിഥുന കൂറ്.

(മകയിരത്തിന്റെ ഉത്തരാർദ്ധവും, തിരുവാതിര, പുണർതം അദ്യ മൂന്ന് പാദം വരെ)

ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ചാരവശാൽ വ്യാഴം 4 ലും, ശനി 7 ലും, രാഹു 3 ലും, കേതു ഭാഗ്യത്തിലു, ചന്ദ്രൻ 4 5 6 7 ഭാവങ്ങളിലും സഞ്ചരിക്കുന്ന കാലമാണ്.വിദ്യാർത്ഥികൾക്ക് കാര്യവിജയവും അഭിനന്തനങ്ങളും ലഭിക്കും ഉയർന്ന ജോലിക്ക് ശ്രമിക്കുന്നവർക്ക് ഗണം കാണും. വിദ്യക്കായി ദേശാന്തരത്തോ വിദേശത്തോ പോകാൻ ശ്രമിക്കുന്നവർക്ക് അനുകൂല സാഹചര്യം.ഇടപ്പ് വേദന ആർത്തവ സംബന്ധമായ അസുഖങ്ങൾ ഇവ കണ്ടേക്കാം ശസ്ത്രക്രിയകൾ വേണ്ടിവന്നേക്കാം. യാത്രയ്ക്ക് തടസ്സം നേരിട്ടേക്കാം. വഹനം ഓടിക്കുന്നവർക്ക് അപകടത്തിൽ പെടാൻ ഇടയുള്ളതിനാൽ വളരെ ശ്രദ്ധിക്കുന്നത് നന്ന്. പ്രതിരോധശക്തി കുറഞ്ഞ സമയം ആയതിനാൽ പെട്ടന്ന് രോഗങ്ങൾ പിടിപെടാം. വിവാഹാന്വേഷകർക്ക് തടസ്സങ്ങൾ കണ്ടേക്കാം.പ്രായാധിക്യമുള്ളവർക്ക് വീഴ്ചയും ആയുധം ഹേതുമായി അപകടങ്ങൾക്ക് സാധ്യത കാണുന്നു. ദന്തരോഗം ഹേതുവായി പ്രയാസം അനുഭവിക്കും.(മകര കൂറിൽ പെട്ട നക്ഷത്രങ്ങളായ ഉത്രാടം ഒടുവിലത്തെ മൂന്ന് പാദവും, തിരുവോണം, അവിട്ടം പൂർവ്വാർദ്ധവും അഷ്ടമ രാശികൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമാണ്)

കർക്കിടക കൂറ്.

(പുണർതം ഒടുവിലെത്തെ പാദവും, പൂയം, ആയില്യം വരെ)

ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ചാരവശാൽ വ്യാഴം 3 ലും, ശനി 6 ലും, രാഹു 2 ലും, കേതു 8 ലും, ചന്ദ്രൻ 3 4 5 6 ഭാവങ്ങളിൽ സഞ്ചരിക്കുന്ന കാലമാണ്.വിദ്യാപരമായ കാര്യങ്ങളിൽ മൂഢത കാണും. മാനസിക സങ്കർഷങ്ങളും അനുഭവപെടും.നേത്രരോഗങ്ങളും അലർജ്ജിയും പിടിപെടും.കർമ്മ സംബന്ധമായ കാര്യങ്ങൾക്ക് തടസ്സങ്ങൾ നേരിടും. അധിക ചിലവോ ധനനഷ്ടമോ നേരിടും.കർമ്മാവശ്യത്തിനായി വിദേശത്ത് പോവാൻ ഉദ്ദേശിക്കുന്നവർക്ക് നേരിയ തടസ്സങ്ങൾ വന്നേക്കാം. ഗർഭിണികളും നവജാത ശിശുക്കൾക്കും പെട്ടന്ന് രോഗങ്ങൾ പിടിപെടാം.പ്രായാധിക്യമുള്ളവർക്ക് ഒറ്റപ്പെടലോ ഏകാന്ത വസമോ അനുഭവിക്കാൻ ഇടവരും.(കുംഭ കൂറിൽ പെട്ട നക്ഷത്രങ്ങളായ അവിട്ടത്തിന്റെ ഉത്തരാർദ്ധവും, ചതയം, പൂരോരുട്ടാതിയുടെ ആദ്യ മൂന്ന് പാദവും അഷ്ടമ രാശികൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമണ്.)

ചിങ്ങ കൂറ്.

(മകം, പൂരം, ഉത്രത്തിന്റെ ഒന്നാം പാദം വരെ)

ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ചാരവശാൽ വ്യാഴം 2 ലും, ശനി 5 ലും, രാഹു ലഗ്‌നത്തിലും, കേതു 7 ലും, ചന്ദ്രൻ 2 3 4 5 ഭാവങ്ങളിലും സഞ്ചരിക്കുന്ന കാലമാണ്.വിദ്യാർത്ഥികൾ ഉത്സാഹവും കഴിവും പ്രദർശിപ്പിക്കും.എന്നാൽ ചില സമയങ്ങളിൽ അലസത പിടിപെടും.ഗർഭിണികളായിട്ടുള്ളവർ ദൂരയാത്രകൾ ഒഴിവാക്കുന്നത് നന്ന് നല്ലവണ്ണം വിശ്രമം ആവശ്യമാണ്.വയിറന്ന സുഖങ്ങളോ ശസ്ത്രക്രിയകളോ വേണ്ടി വന്നേക്കാം. കർമ്മത്തിന് ഉന്നതിയും ധനലാഭവും കാണുന്നു.നിർദോഷം പനി ശിരോ രോഗം ഇവ പെട്ടന്ന് പിടിപെടും. വിദേശത്ത് പോവാനുദ്ദേശിക്കുന്നവർക്കും വിദേശത്ത് ജോലി ചെയ്യുന്നവർക്കും അനുകൂല സമയം. വിവാഹം അന്വേഷിക്കുന്നവർക്ക് ശുഭാന്ത്യം.പ്രായാധിക്യമുള്ളർക്ക് മക്കളെ കുറിച്ചുള്ള ചിന്തകൾ വർദ്ധിക്കും. പുത്രനോ പുത്ര തുല്യർക്കോ അപകട സാധ്യത കൂടുതലാണ്.വീഴ്ചശ്രദ്ധിക്കണം.
(മീന കൂറിൽ പെട്ട നക്ഷത്രങ്ങളായ പൂരോരുട്ടാതി ഒടുവിലെത്തെ പാദവും, ഉത്രട്ടാതിയും, രേവതിയും അഷ്ടമ രാശികൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമണ്.)

കന്നി കൂറ്.

(ഉത്രം ഒടുവിൽ മൂന്ന് പാദവും, അത്തം, ചിത്ര പൂർവ്വാർദ്ധം വരെ)

ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ചാരവശാൽ ജന്മവ്യാഴം, 4 ൽ ശനിയും, 12 ൽ രാഹുവും, 6 ൽ കേതു, 1 2 3 4 ഭാവങ്ങളിൽ ചന്ദ്രനും സഞ്ചരിക്കുന്ന കാലമാണ്.വിദ്യാർത്ഥികൾക്കും യുവാക്കൾക്കും പ്രശസ്തിയും അനുമോദനങ്ങളും ലഭിക്കും. വിദേശത്തേക്ക് ഉപരിപഠനത്ത് ശ്രമിക്കുന്നവർക്ക് പുതിയ പ്രണയ ബന്ധങ്ങൾ സ്ഥാപിക്കും. ചില പ്രണയബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കും.വിവാഹം അന്വേഷിക്കുന്നവർക്ക് ശുഭ തീരുമാനം കാണും. കുടുംബത്തിൽ ഐക്യതയും സമാധാനവും കാണും. പലരിൽ നിന്നും ഉപഹാരങ്ങളും അനുമോദനങ്ങളും ലഭിക്കും. കർമ്മാവശ്യത്തിനോ വിനോദയാത്രക്കോ വേണ്ടി വിദേശയാത്രക്ക് യോഗം കാണന്നു. മാതാവിന് വീഴ്ചയോ രോഗങ്ങളോ ശസ്ത്രക്രിയയോ വേണ്ടി വന്നേക്കാം. വാഹനത്തിന് കേടുപാടുകളോ വളർത്തുമൃഗങ്ങൾക്ക് ആപത്തോ കാണും.ഹൃദയസംബന്ധമായിട്ടുള്ള രോഗമുള്ളവർ ആരോഗ്യകാര്യത്തിൽ ശ്രദ്ധ ചെലുത്തുന്നത് നന്ന്. മാരമായിട്ടുള്ള രോഗം അനുഭവിക്കുന്നവർക്ക് ചുട്ടു നീറ്റവും വേദനയും അധികമാവും.(മേട കൂറിൽ പെട്ട നക്ഷത്രങ്ങളായ അശ്വതി, ഭരണി, കാർത്തികയുടെ ആദ്യ പാദവും അഷ്ടമരാശികൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമണ്.)

തുലാ കൂറ്.

(ചിത്രയുടെ ഉത്തരാർദ്ധവും, ചോതി, വിശാഖത്തിന്റെ ആദ്യ മൂന്ന് പാദം വരെ)

ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ചാരവശാൽ വ്യാഴം 12 ലും, ശനി 3 ലും, രാഹു 11 ലും, കേതു അഞ്ചിലും, 12 1 2 3 ഭാവങ്ങളിൽ ചന്ദ്രനും സഞ്ചരിക്കുന്ന കാലമാണ്.കുട്ടികളിലും യുവാക്കൾക്കും മാനസിക സങ്കർഷങ്ങൾ കാണാം. പഠിക്കുന്ന കുട്ടികൾ പുതിയ കണ്ടെത്തലുകൾ നടത്തും.കർമ്മാവശ്യത്തിനായി യാത്രകൾ ധാരളമായി വേണ്ടിവന്നേക്കാം. രോഗികളായവർ ഭക്ഷണംനിയന്ത്രിച്ചില്ലെങ്കിൽ ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടായേക്കാം. ഉദ്ദേശിച്ച കാര്യങ്ങൾക്ക് തടസ്സം വന്നേക്കാം. സഹോദരാദികൾക്ക് ഏതെങ്കിലും തരത്തിലുള്ള വൈഷമ്യങ്ങൾ വന്നേക്കാം ചിലർക്ക് ശസ്ത്രക്രിയ വേണ്ടി വന്നേക്കാം.ഭക്ഷ്യവിഷബാധ ഹേതുവായി രോഗങ്ങൾ പിടിപെടും.നേത്രരോഗങ്ങളും അലർജ്ജിയും പെട്ടന്ന് പിടിപെടും.(എടവ കൂറിൽ പെട്ട നക്ഷത്രങ്ങളായ കാർത്തികയുടെ അവസാനത്തെ മൂന്ന് പാദവും, രോഹിണി, മകീരം പൂർവ്വാർദ്ധവും അഷ്ടമ രാശികൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമണ്.)

വൃശ്ചിക കൂറ്.

(വിശാഖം ഒടുവിലെത്തെ പാദവും, അനിഴം, തൃക്കേട്ടവരെ.)

ഈനക്ഷത്രത്തിൽ ജനിച്ചവർക്ക് ചാരവശാൽ വ്യാഴം 11 ലും, ശനി 2 ലും, രാഹു 10 ലും, കേതു 4 ലും, 11 12 1 2 ഭാവങ്ങളിൽ ചന്ദ്രൻ സഞ്ചരിക്കുന്ന കാലമാണ്.വിദ്യാർത്ഥികൾക്ക് മാനസികമായി ഉണർവും ഉത്സാഹവും കാണും. ചിലരിൽ നിന്നും പരുഷമായ വാക്കുകൾ കേൾക്കേണ്ടി വന്നേക്കാം. പ്രണയബന്ധങ്ങളിൽ വിള്ളലേൽക്കും.മുഖ രോഗങ്ങൾ കണ്ടേക്കാം.
പിണക്കത്തിൽ നിൽക്കുന്ന ദമ്പതികൾ നിയമപ്രകാരമുള്ള വിവാഹമോചനത്തെ പറ്റി ചിന്തിക്കും. സൗന്ദര്യ പിണക്കങ്ങളും രോഗങ്ങളും വന്നു ചേരും. കർമ്മ പരമായ കാര്യങ്ങൾക്ക് ഉയർച്ചയും നവീനമായ കാര്യങ്ങളെ പറ്റിയുള്ള ചർച്ചകളും കാണും. പുനർവിവാഹം ആഗ്രഹിക്കുന്നവർക്ക് മനസിനിണങ്ങിയവരന്നെ കണ്ടെത്തും.ചില പ്രധാനപെട്ട കാര്യങ്ങൾ മാറ്റി വെക്കേണ്ടതായി വരും.പ്രായാധിക്യമുള്ളവർക്ക് ബലക്ഷയം ഹേതുവായി പകർച്ചവ്യാധികൾ പിടിപെടാം. ഏകാന്തതയും സന്താനങ്ങളെ പറ്റിയുള്ള ചിന്തകളും മനസ്സിനെ വല്ലാതെ പ്രയാസപെടുത്തിയേക്കാം. നേത്രരോഗം ശസ്ത്രക്രിയ ഇവ വേണ്ടി വന്നേക്കാം.(മിഥുന കൂറിൽ പെട്ട നക്ഷത്രങ്ങളായ മകീരം നക്ഷത്രത്തിന്റെ ഉത്തരാർദ്ധവും തിരുവാതിര പുണർതം ആദ്യ മൂന്ന് പാദവും അഷ്ടമ രാശികൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമണ്.)

ധനുകൂറ്

(മൂലം, പൂരാടം, ഉത്രാടം ആദ്യ പാദം വരെ)

ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ചാരവശാൽ കർമ്മ വ്യാഴം, ജന്മശ്ശനി, ഭാഗ്യത്തിൽ രാഹു, 3 ൽ കേതു, 10 11 12 1 ഭാവങ്ങളിൽ ചന്ദ്രനും സഞ്ചരിക്കുന്ന കാലമാണ്.വിദ്യാർത്ഥികൾക്ക് കാര്യവിജയം കാണുന്നു. മുൻ ശുണ്ഡി കൂടുതലായിരിക്കും വാഹനത്തിൽ നിന്നോ പ്രകൃതിക്ഷോപങ്ങളിൽ നിന്നും ആപത്തു വരാനിട കാണുന്നു.വിദ്യാപരമായ കാര്യങ്ങളിൽ പുരോഗതിയും ദൂരയാത്രകളും കാണാം. പ്രണയബന്ധങ്ങളിൽ അനൈക്യതയും വേർപിരിയലും കണ്ടേക്കാം.
മുതിന്നവർക്ക് രോഗങ്ങളും അനുബന്ധ ശസ്ത്രക്രിയകളും വേണ്ടി വന്നേക്കാം. അഗ്‌നി കറണ്ട് കാറ്റ് ജലം ഇവയിൽ നിന്നും ആപത്ത് വരാധിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കർമ്മത്തിന് ക്ഷീണം കാണുമെങ്കിലും യാത്രകൾ ഹേതുവായി ക്ഷീണം ബാധിക്കും. ദമ്പതികളിൽ അനൈക്യത കാണും. വിവാഹം ആഗ്രഹിക്കുന്നവർക്ക് അനുകൂല സാഹചര്യം.
പ്രായാധിക്യമുള്ളവർക്ക് വീഴ്ചയോ കാലിന്ന സംഖങ്ങളൊകണ്ടെക്കാം.(കർക്കടക കൂറിൽ പെട്ട നക്ഷത്രങ്ങൾ പുണർതം ഒടുവിലത്തെ പാദവും, പൂയം, ആയില്യം അഷ്ടമ രാശി കൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമണ്).

മകര കൂറ്.

(ഉത്രാടം ഒടുവിൽ മൂന്ന് പാദവും, തിരുവോണം, അവിട്ടം പൂർവ്വാർദ്ധം വരെ)

ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ചാരവശാൽ ഭാഗ്യസ്ഥാനത്ത് വ്യാഴവും, ശനി 12 ലും, രാഹു അഷ്ടമത്തിലും, കേതു 2 ലും, 9 10 11 12 ഭാവങ്ങളിൽ ചന്ദ്രനും സഞ്ചരിക്കുന്ന കാലമാണ്.വിദ്യാർത്ഥികളിൽ അലസത മാനസിക വൈഷമ്യങ്ങൾ ഇവ കാണും. തലവേദന, വയറിന്ന സുഖങ്ങൾ ഇവ കണ്ടേക്കാം.ദേശാന്തര യാത്രകൾ ഉണ്ടായേക്കാം. കർമ്മ സംബന്ധമായ കാര്യങ്ങളിൽ പുരോഗതി ഉണ്ടാവും. പെട്ടന്ന് രോഗങ്ങൾ പിടിപെടും. വീഴ്ചകളും അപകടങ്ങളും ശ്രദ്ധിക്കുന്നത് നന്നായിരിക്കും. നിയമപാലകരുമായി ഭിന്നത വേണ്ടി വന്നേക്കാം. കുടുംബത്തൽ സ്വസ്ഥത കുറയും.പ്രായാധിക്യമുള്ളവർക്ക് മനസുഖം കുറയും നീർദോഷങ്ങളും ശിരോരോഗങ്ങളം പിടിപെടും.(ചിങ്ങ കൂറിൽ പെട്ട നക്ഷത്രങ്ങൾ മകം പൂരം ഉത്രം ഒന്നാം പാദവും അഷ്ടമ രാശി കൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമണ്.)

കുംഭ കൂറ്

(അവിട്ടത്തിന്റെ ഉത്തരാർദ്ധവും, ചതയം, പൂരോരുട്ടാതിയുടെ ആദ്യ മൂന്ന് പദവും )

ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ചാരവശാൽ വ്യാഴം അഷ്ടമത്തിലും, ശനി 11 ലും, രാഹു 7 ലും, കേതു ലഗ്‌നത്തിലും, 8 9 10 11 ഭാവങ്ങളിൽ ചന്ദ്രനും സഞ്ചരിക്കുന്ന കാലമാണ്.പല കാര്യങ്ങളും രഹസ്യമാക്കി വെക്കുന്ന പ്രവണത കാണും. ചില പ്രണയബന്ധങ്ങൾ വിവാഹത്തിൽ ചെന്നത്തും. അവിഹിത കൂട്ടുകെട്ടിൽ സ്ത്രീകൾ പ്രത്യേകം ശ്രദ്ധിക്കുന്നത് നന്നായിരിക്കും ചീത്ത പേര് വരാൻ സാധ്യത കൂടുതലാണ്. പഠിക്കാനുള്ള മനോഭാവം കുറവായിരിക്കും.കർമ്മസംബന്ധമായ കാര്യങ്ങളിൽ എതിർപ്പുകൾ ധാരാളം കാണും. ദൂരയാത്രകളും അലച്ചിലും അധികമാവും. ഉദരരോഗങ്ങളും മനോവിഷമങ്ങളും കാണും. ഗർഭിണികൾക്ക് വിശ്രമം അത്യാവശ്യമാണ്. അണുബാധ ഏൽക്കാൻ സാധ്യത കൂടുതലാണ്.
വിദേശത്തുള്ള സന്താനങ്ങളുടെ ശുഭ വർത്തമാനങ്ങൾ കേൾക്കും.(കന്നി കൂറിൽ പെട്ട നക്ഷത്രങ്ങളായ ഉത്രം ഒടുവിൽ മൂന്ന് പാദവും അത്തം ചിത്ര പൂർവ്വാർദ്ധവും അഷ്ടമ രാശികൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമണ്.)

മീന കൂറ്.

(പൂരോരുട്ടാതിയുടെ ഒടുവിലെത്ത പാദവും, ഉത്രട്ടാതി, രേവതി വരെ)

ഈ നക്ഷത്രക്കാർക്ക് ചാരവശാൽ വ്യാഴം സപ്തമത്തിലും, ശനി കർമ്മത്തിലും, രാഹു 6 ലും, കേതു 12 ലും, 4 5 6 7 ഭാവങ്ങളിൽ ചന്ദ്രനും സഞ്ചരിക്കുന്ന കാലമാണ്.