ഉണ്ണി മുകുന്ദന് നന്ദി പറഞ്ഞ് ദേവസേന

0
205
ഫേസ് ബുക്കിൽ ഉണ്ണി മുകുന്ദൻ പോസ്റ്റ് ചെയ്യ്ത ചിത്രം

അശോക് ജി സംവിധാനം ചെയ്യുന്ന ബാഹുബലി 2 വിന് ശേഷം അനുഷ്‌ക നായികയാകുന്ന പുതിയ ചിത്രം ഭാഗ്മതിയാണ്. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് അനുഷ്‌ക അവതരിപ്പിക്കുന്നത്. സിനിമയിൽ അനുഷ്‌കയുടെ നായകനായി എത്തുന്നത് ഉണ്ണി മുകുന്ദനാണ്.

നല്ലൊരു സഹതാരമായി നിന്നതിൽ ഒരുപാടി നന്ദിയുണ്ടെന്ന് ഉണ്ണി മുകുന്ദന് നന്ദി പറഞ്ഞുകൊണ്ടും ദേവസേന എത്തിയിരിക്കുന്നു. നടനെന്ന നിലയിലും മനുഷ്യനെന്ന നിലയിലുമുള്ള ഗുണങ്ങൾ മറ്റുള്ളവർക്കിടയിൽ എപ്പോഴും നിങ്ങളെ എടുത്തുനിർത്തുമെന്ന് അനുഷ്‌ക ഉണ്ണി മുകുന്ദനെക്കുറിച്ച് പറയുന്നു. കരിയറിൽ എല്ലാ വിജയങ്ങളും നേരുന്നുവെന്നും കൂടുതൽ സിനിമകൾ ഒരുമിച്ച് ചെയ്യാൻ ആഗ്രഹമുണ്ടെന്നും അനുഷ്‌ക പറഞ്ഞു.

ഉണ്ണി  മുകുന്ദനെ  കൂടാതെ  വൻ മലയാളി സാന്നിധ്യമുള്ള  ചിത്രമാണ് ഭാഗ്മതി. മലയാളത്തിൽ നിന്ന് ആശ ശരത്തും ജയറാമും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുണ്ട്.

മോഹൻലാലിനും ജൂനിയർ എൻടിആറിനുമൊപ്പം അഭിനയിച്ച ജനതാ ഗ്യാരേജിന് ശേഷം ഉണ്ണി പ്രധാനവേഷത്തിലെത്തുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് ഭാഗ്മതി. തെലുങ്കിന് പുറമെ മലയാളത്തിലും തമിഴിലുമെത്തുന്ന ചിത്രത്തിൽ അനുഷ്‌കയ്ക്കൊപ്പമുള്ള അനുഭവത്തെക്കുറിച്ച് ഫേസ്ബുക്കിൽ ഉണ്ണി മുകുന്ദനും കുറിച്ചിരുന്നു.ഇത്രയും സൗന്ദര്യമുള്ള ഒരു സ്ത്രീയോട് ഇതുവരെ ആശയവിനിമയം നടത്തിയിട്ടില്ലെന്ന്  അനുഷ്‌ക്കയെ കുറിച്ച്  ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു.