എമിറേറ്റ്സ്, ഇത്തിഹാദ് ഇനി ഖത്തറിലേക്ക് പറക്കില്ല

0
317

ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ച സാഹചര്യത്തില്‍ രാജ്യത്തേക്കുള്ള വിമാന സര്‍വ്വീസുകളും റദ്ദാക്കി വിമാന കമ്പനികള്‍. എമിറേറ്റ്സ് എയര്‍വെയ്സ്, ഇത്തിഹാദ്, സൗദിയ, ഗള്‍ഫ് എയര്‍, ഈജിപ്ത് എയര്‍ എന്നീ വിമാന കമ്പനികളാണ് ഖത്തറിലേക്കുള്ള സര്‍വ്വീസ് നിര്‍ത്തിയിരിക്കുന്നത്.

അതേ സമയം ഖത്തറിലെ തീര്‍ത്ഥാടകരെ എത്തിക്കുന്നതില്‍ സൗദി അറേബ്യയുടെ വിലക്കില്ല. ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ ഈ രാജ്യങ്ങള്‍ നിര്‍ത്തിവെച്ചതോടെ സ്വദേശികള്‍ക്കൊപ്പം മലയാളികളടക്കമുള്ള പ്രവാസികളും പ്രതിസന്ധിയിലാകും.

ഖത്തര്‍ പ്രവാസികള്‍ക്കൊപ്പം യുഎഇ,സൗദി അറേബ്യ, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികളെയും ബാധിക്കും.

ഖത്തറിലേക്കും അവിടേ നിന്ന് നയതന്ത്രം വിച്ഛേദിച്ച രാജ്യങ്ങളിലേക്കും കടക്കണമെങ്കില്‍ മറ്റു രാജ്യങ്ങളിലെ വിമാന കമ്പനികളെയാകും യാത്രക്കാര്‍ക്ക് ആശ്രയിക്കേണ്ടി വരുക.

തീവ്രാവാദ സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നെന്ന് ആരോപിച്ചാണ് ഖത്തറുമായുള്ള നയതന്ത്ര ബന്ധം സൗദി, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ നാല് രാജ്യങ്ങള്‍ ഉപേക്ഷിച്ചത്.