കണ്ണൂർ സർവകലാശാല;കരാർ അദ്ധ്യാപകർ ദുരിതത്തില്‍; പണിയെടുത്താലും ശമ്പളമില്ല

0
112

കണ്ണൂർ  സർവ്വകലാശാലയുടെ വിവിധ ഡിപ്പാർട്ട്മെന്റല്‍ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് ശമ്പളം മുടങ്ങിയിട്ട് മൂന്ന് മാസം.

കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ ശമ്പളം വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ മാർച്ചിൽ കരാർ പുതുക്കുന്നതുമായി സംബന്ധിച്ച കാലതാമസമാണ് ശമ്പളം വൈകുന്നതിന്  കാരണമായി സര്കാലകലാശാല  അധികൃതർ നല്‍കുന്ന വിശദീകരണം .. എന്നാൽ കരാർ പുതുക്കാൻ ഒരാഴ്ചത്തെ  സമയം മാത്രമേ ആവശ്യമുള്ളൂ എന്നാണ് അധ്യാപകർ  പറയുന്നത്.