കശ്മീരിൽ സിആർപിഫ് ക്യാംപിനുനേരെ ചാവേറാക്രമണം; നാലു ഭീകരരെ വധിച്ചു

0
96

ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ സിആർപിഎഫ് ക്യാംപിനുനേരെ ചാവേറാക്രമണം നടത്തുന്നതിനുള്ള ശ്രമം സൈന്യം തകർത്തു. നാലു ഭീകരരെ വധിച്ചു. ഭീകരരിൽനിന്ന് പെട്രോളും ആയുധങ്ങളും കണ്ടെടുത്തു. എകെ 47 റൈഫിളുകൾ, ഗ്രനേഡുകൾ തുടങ്ങിയവയാണ് കണ്ടെത്തിയത്. പ്രദേശം സൈന്യം ഒഴിപ്പിച്ചു. കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുവോയെന്ന് അറിയുന്നതിനായി സൈന്യം തിരച്ചിൽ നടത്തുകയാണ്.