കുർള റെയിൽവേസ്റ്റേഷനിലെ പെൺകുട്ടിയുടെ പുനർജന്മ വീഡിയോ കണ്ടത് 30 ലക്ഷം ആളുകൾ

0
475

തീവണ്ടി എന്നും നമ്മുക്ക് അത്ഭുതങ്ങൾ മാത്രം സമ്മാനിച്ച ഒരു വണ്ടിയാണ്, ഒരു പക്ഷെ മാനത്ത് പറക്കുന്ന വിമാനത്തേക്കാൾ. തീവണ്ടി തട്ടിആളുകള്‍ മരിച്ച വാർത്തകൾ മാത്രമെ നമ്മൾ കേട്ടിട്ടുള്ളു. അതിൽ സ്റ്റേഷൻ മാസ്റ്റർ മുതൽ റെയിൽവേയിലെ എല്ലാ ഉദ്‌ഗ്യോഗസ്ഥരും സാധാരണക്കാരും വേർതിരിവില്ലാതെ ഉൾപെടാറുണ്ട്.

തീവണ്ടി ഇടിച്ചിടുന്ന പെൺകുട്ടിയെ നേരിട്ട് കാണുന്നതിന്റെ നിലവിളിയിലായിരുന്നു മുംബൈയിലെ കുർള റെയിൽവേ സ്റ്റേഷൻ. എന്നാൽ തീവണ്ടി കടന്നു പോയപ്പോൾ കാര്യമായ പരിക്കുകളൊന്നുമില്ലാതെ പെൺകുട്ടി എഴുന്നേറ്റു നിന്നു. മെയ് 19നായിരുന്നു കാഴ്ചക്കാരെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. മുംബൈയിലെ ബിന്ദുപിൽ താമസിക്കുന്ന നടേകർ എന്ന 19കാരിക്കാണ് പുനർജ്ജന്മം ലഭിച്ചത്.

അന്ന് യാത്രക്കാരെ നടക്കുകയും ഏറെ മാധ്യമ ശ്രദ്ധ ചെയ്ത നടേകർ ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്.റെയിൽവേ പുറത്തു വിട്ട സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം 30 ലക്ഷം ആളുകളാണ് കണ്ടത്.

വീഡിയോ

നടേക്കർ ഏഴാം പ്ലാറ്റ്ഫോം ലക്ഷ്യമാക്കി പാളം മുറിച്ചു കടക്കുകയായിരുന്നു. ഇയർഫോണിൽ സംസാരിച്ചു കൊണ്ട് പാളം മുറിച്ചു കടക്കുകയായതിനാൽ എതിരെ വന്ന തീവണ്ടി കുട്ടിയുടെ ശ്രദ്ധയിൽ പെട്ടില്ല. ഉടൻ തന്നെ പ്ലാറ്റ് ഫോം ലക്ഷ്യമാക്കി വേഗത്തിൽ നീങ്ങിയെങ്കിലും കഴിയാതെ വന്നപ്പോൾ പരിഭ്രാന്തയായ കുട്ടി ട്രാക്കിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പാളത്തിലൂടെ ഓടിയ കുട്ടിയെ എല്ലാവരും നോക്കി നിൽക്കെയാണ് തീവണ്ടി ഇടിച്ചിട്ടത്. ആദ്യത്തെ ബോഗി ശരീരത്തിനു മുകളിലൂടെ കടന്നു പോയതോടെ ലോക്കോപൈലറ്റ് തീവണ്ടി നിർത്തി.

കുട്ടി മരിച്ചെന്ന ഉറപ്പിലായിരുന്നു എല്ലാവരും. എന്നാൽ വണ്ടിക്കടിയിൽ പരിക്കുകളൊന്നുമില്ലാതെ കിടക്കുന്ന കുട്ടിയെ യാത്രക്കാർ കണ്ടെത്തുകയായിരുന്നു.  ഇടത്തെ കണ്ണിനടുത്തായി ചെറിയ മുറിവൊഴിച്ചാൽ കാര്യമായ പരിക്കുകളൊന്നുമില്ല.