കെജ് രിവാളിന് വധഭീഷണി ; ഡൽഹി പോലീസ് കോൺസ്റ്റബിൾ പിടിയിൽ

0
105

http://s2.firstpost.in/wp-content/uploads/2017/01/Arvind-Kejriwal_Central-Park2_PTI.jpg

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പോലീസുകാരൻ അറസ്റ്റിൽ. ഡൽഹി പോലീസ് കോൺസ്റ്റബിളായ വികാസ് കുമാറാണ് പിടിയിലായത്. ഡൽഹി പോലീസിന്റെ ഏഴാം ബറ്റാലിയനിലെ കോൺസ്റ്റബിളാണ് വികാസ് കുമാർ.

രോഹിണി ജില്ലയിലെ പോലീസ് കൺട്രോൾ റൂമിലേക്കാണ് വികാസ് വിളിച്ചത്. ഞാൻ കെജ്രിവാളിനെ വധിക്കാൻ പോകുകയാണെന്ന് പറഞ്ഞ ഇയാൾ തന്റെ പേരും പദവിയും വെളിപ്പെടുത്തകയും ഫോൺ കട്ടാക്കുകയും ചെയ്തു.

കൺട്രോൾ റൂമിൽ നിന്ന് ഇയാളെ തിരികെ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഉടൻ സുരക്ഷാ ഏജൻസികൾക്ക് ഇവിടെ നിന്ന് അടിയന്തിര നിർദേശം നൽകി. അധികം താമസിയാതെ തന്നെ ഇയാൾ പിടിയിലായെന്നും കൺട്രോൾ റൂം അധികൃതർ പറഞ്ഞു.

മോട്ടോർ സൈക്കിളിൽ ലിഫ്റ്റ് കിട്ടിയ ഒരാളുടെ ഫോണിൽ നിന്നാണ് വികാസ് കൺട്രോൾ റൂമിലേക്ക് വിളിച്ചത്. ഇന്റലിജൻസ് ബ്യൂറോ ഇയാളെ ചോദ്യം ചെയ്തതിൽ മദ്യപിച്ചാണ് ഇയാൾ കൺട്രോൾ റൂമിൽ വിളിച്ചതെന്ന് വ്യക്തമായി.