ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കാന്‍ സൗദി അറേബ്യയുള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളെ പ്രകോപിപ്പിച്ചത് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണെന്ന സംശയം ശക്തമാകുന്നു. ട്രംപിന്റെ സൗദി സന്ദര്‍ശനത്തിനു പിന്നാലെ ഖത്തര്‍ ഇറാനെ അനുകൂലിച്ചു സംസാരിച്ചതാന് ഇത്തരത്തിൽ ഒരു തീരുമാനത്തിന് പിന്നിലെന്നാണ് വിദഗ്ദർ പറയുന്നത്. മിഡില്‍ ഈസ്റ്റിലെ ഇറാന് സ്വാധീനത്തിനെതിരായ സഖ്യത്തിനുണ്ടാവുന്ന എല്ലാ ഭീഷണികളെയും തുടച്ചുമാറ്റുകയെന്ന ലക്ഷ്യമിട്ടാണ് യു.എ.ഇയും സൗദി അറേബ്യയും ഇത്തരമൊരു നീക്കവുമായി മുന്നോട്ടുപോകുന്നതെന്നാണ് വിദഗ്ധാഭിപ്രായം.
അതേസമയം ഖത്തര്‍ ഭരണാധികാരി ഷെയ്ക്ക് തമിം ബിന്‍ ഹമദ് അല്‍ താനിയുടെ പ്രസ്താവനയാണ് സൗദിയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങളെ പ്രകോപിപ്പിച്ചതെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. ഇറാന് വിരുദ്ധ വികാരം ആളിക്കത്തിക്കുകയാണ് ട്രംപും സല്മാന് രാജാവും ഇറാനെ തീവ്രവാദത്തിന്റെ പ്രധാന സ്പോണ്‍സറായി പ്രഖ്യാപിക്കുന്നതിലൂടെ ചെയ്തതെന്നായിരുന്നു അല്‍ താനിയുടെ വമര്‍ശനം. പ്രസ്താവന വിവാദമായതോടെ ഖത്തറി അധികൃതര്‍ പരാമര്‍ശം പിന്‍വലിച്ച് വിശദീകരണവുമായി രംഗത്തുവന്നിരുന്നു. ഇത്തരമൊരു റിപ്പോര്‍ട്ടു സര്‍ക്കാര്‍ ന്യൂസ് ഏജന്‍സിയില്‍ വന്നതിനു പിന്നില്‍ ഹാക്കര്മാരാണെന്നായിരുന്നു വിശദീകരണം. അല്‍താനിയുടെ പ്രസ്താവന വന്നതിനു പിന്നാലെ ഖത്തറിനെതിരെ രൂക്ഷവിമര്‍ശനവുമായി സൗദിയും യു.എ.ഇയും രംഗത്തുവന്നിരുന്നു. ഇറാനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ വിലകുറച്ചുകാണുകയാണ് ഖത്തര്‍ എന്നായിരുന്നു സൗദിയുടെയും യു.എ.ഇയുടെയും ആരോപണം. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ നാലു രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിച്ചിരിക്കുന്നത്.
മുസ്ലിം ബ്രദര്‍ഹുഡ്, ഹമാസ് പോലുള്ള ഇസ്ലാമിക മുന്നേറ്റങ്ങള്‍ക്ക് ഖത്തര്‍ സഹായം നല്‍കുന്നത് അവസാനിപ്പിക്കുകയെന്ന ലക്ഷ്യംകൂടിയുണ്ട് ഈ നീക്കത്തിനു പിന്നിലെന്നാണ് സൗദിയുടെ വിശദീകരണം.
സൗദിയുടെ കിഴക്കന്‍ പ്രവിശ്യകളിലും ബഹ്റൈനിലും പ്രവര്‍ത്തിക്കുന്ന ഇറാനിയന്‍ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകളെ ഖത്തര്‍ പിന്തുണയ്ക്കുന്നു എന്നാണ് അവരുടെ ആരോപണം. ‘2014ല്‍ ഗള്‍ഫ് രാജ്യങ്ങള്‍ നടത്തിയ പരാജയപ്പെട്ട ഉദ്യമത്തെ ഓര്മ്മിപ്പിക്കുന്നതാണിതെന്നും എന്നാല്‍ ഇത്തവണ കുറേക്കൂടി മെച്ചപ്പെട്ട രീതിയിലാണെന്നു മാത്രം’ എന്നാണ് ഖത്തറിനെതിരായ നടപടിയെക്കുറിച്ച് സിംഗപ്പൂരിലെ നന്യാങ് ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ അന്താരാഷ്ട്ര പഠനവിഭാഗം മേധാവിയും ഗള്‍ഫ് വിദഗ്ധനുമായ ജെയിംസ് എം.ഡോര്‍സി പറയുന്നത്. 2014ല്‍ സൗദി അറേബ്യയും യു.എ.ഇയും ബഹ്റൈനും ഖത്തറില്‍ നിന്നും അംബാസിഡര്‍മാരെ തിരികെ വിളിച്ചിരുന്നു. ഈജിപ്തിനെ ചൊല്ലിയായിരുന്നു ആ തര്‍ക്കം. സൗദിയും യു.എ.ഇയും സൈനിക ഭരണക്രമത്തെ സഹായിച്ചപ്പോള്‍ ഖത്തര്‍ മുസ്ലിം ബ്രദര്‍ഹുഡ് സര്‍ക്കാറിനെ പിന്തുണച്ചതായിരുന്നു സൗദിയുള്‍പ്പെടെയുള്ള രാജ്യങ്ങളെ പ്രകോപിപ്പിച്ചത്. എന്ത് തന്നെയായാലും ഖത്തറിനെതിരായ നീക്കത്തിന് പിന്നിൽ അമേരിക്കയുടെ സഹായമുണ്ടെന്നും ഉറപ്പാണ് ഇപ്പോൾ ശക്തമാകുന്നത്.
എന്നാൽ എന്ത് തന്നെയുണ്ടായാലും ഉപരോധമേർപ്പെടുത്തിയ ഗൾഫ് രാഷ്ട്രങ്ങളുടെ നടപടി തള്ളിയിരിക്കുകയാണ് ഇപ്പോൾ ഖത്തർ. നടപടി നിരാശാജനകമെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഉപരോധം ബാധിക്കില്ലെന്നും ഇപ്പോൾ ഖത്തര്‍ വ്യക്തമാക്കിയിട്ടുണ്ട്.