ചില്ലറ ലാഭങ്ങൾക്കായി സവർണ്ണ താൽപര്യങ്ങളുമായി സന്ധി ചെയ്താൽ കൂടെ വിശ്വാസികൾ കാണില്ല

0
190

ഗീവർഗീസ് കുറിലോസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

സവർണ്ണ ഫാഷിസവും ജാതി മേധാവിത്വവും മനുവാദവും മതന്യൂനപക്ഷ / ദളിത് /ആദിവാസി / സ്ത്രീവിരുദ്ധതയും മുന്നോട്ടുവയ്ക്കുന്ന സാംസ്‌കാരിക ദേശീയതയുമായി മത ന്യൂനപക്ഷങ്ങൾക്കും അടിസ്ഥാനസമൂഹങ്ങൾക്കും ഒരു കാലത്തും പൊരുത്തപ്പെടുവാൻ സാധിക്കുകയില്ല, കേരളത്തിൽ പ്രത്യേകിച്ചും. ഇവരുമായി ചർച്ച ചെയ്യുന്നതിന് മുൻപ് ക്രൈസ്തവ മേലദ്ധ്യക്ഷന്മാർ ഗ്രഹാം െസ്റ്റയിൻസിന്റെ കൊലയ്ക്കും കണ്ടമാൽ ഉൾപ്പെടെയുള്ള ആസൂത്രിത ഹത്യകൾക്കും ഇന്നും തുടരുന്ന ദളിത്/ ആദിവാസി പീഢനങ്ങൾക്കും ഇവർ മാപ്പ് പറയണമെന്ന് ആവശ്യപ്പെടണമായിരുന്നു. ദളിത് ക്രൈസ്തവരുടെയും ദളിത് മുസ്ലീങ്ങളുടെയും സംവരണ നിഷേധത്തിനെതിരെ അവരെ കൊണ്ട് മറുപടി പറയിക്കണമായിരുന്നു. ഭരണഘടനയുടെ അന്തസ്സത്തകൾ തിരുത്തുകയില്ല എന്ന് ഉറപ്പ് വാങ്ങണമായിരുന്നു. ഇതെല്ലാം മറന്ന് ‘ അംബേദ്കറിനെയും അയ്യങ്കാളിയെയും ആലിംഗനം ചെയ്ത് ആ സാമൂഹിക നീതിയുടെ ധാരകളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമം തന്നെയാണ് ഇക്കൂട്ടർ ഇപ്പോഴും തുടരുന്നത്. സവർണ്ണ ദേശീയ നേതാക്കളിൽ നിന്നും ഇപ്പോൾ ലഭിക്കുന്ന ആശ്ലേഷം ധൃതരാഷ്ട്ര ആലിംഗനം ആണെന്ന് തിരിച്ചറിഞ്ഞാൽ എല്ലാവർക്കും നന്ന്.