ടി-ബ്രാഞ്ചില്‍ നിന്നുള്ള വിവരങ്ങള്‍ നല്‍കണമെന്ന് ഉത്തരവ്

0
106

സംസ്ഥാന പൊലീസിലെ രഹസ്യ വിഭാഗമായ ടി ബ്രാഞ്ചിലെ വിവരങ്ങള്‍ നല്‍കണമെന്ന് വിവരാവകാശ കമ്മീഷണറുട ഉത്തരവ്. പൊലീസ് സുപ്രണ്ടുള്‍പ്പെയുള്ളവരുടെ നിയമനങ്ങളുടെ വിവരങ്ങള്‍ നല്‍കണമെന്ന് ഡിജിപി ടി പി സെന്‍കുമാറിനോടാണ് ആവശ്യപ്പെട്ടത്. ടി ബ്രാഞ്ചിലെ വിവരങ്ങള്‍ നല്‍കാതെ നിഷേധിക്കുന്നതിനെതിരെ നടപടിയെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.

സംസ്ഥാന പൊലീസ് ആസ്ഥാനത്തെ രഹസ്യാന്വേഷണ വിവരങ്ങള്‍ നിഷേധിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശമാണ് വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോള്‍ ഉന്നയിച്ചത്. വിവരങ്ങള്‍ നിഷേധിക്കുന്നതിനാല്‍ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയെ പദവിയില്‍ മാറ്റണമെന്ന് ടി പി സെന്‍ കുമാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ മരിവിപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് കുമാരി ബീനയുടെ പൊലീസ് മേധാവി പരിശോധിനക്കണമെന്നാവശ്യപ്പെട്ട് മുഖ്യ വിവരാകശ കമ്മീഷണര്‍ ഉത്തരവിടുന്നത്.

വിവരാവകാശ രേഖകള്‍ കൈപ്പറ്റുന്നതു പോലും നിരസിക്കുന്നുവെന്ന ആക്ഷേരപം ഉന്നയിച്ച്നിരവധി പരാതികള്‍ ലഭിച്ചതിനാല്‍ പൊലീസ് മേധാവിയുടെ ഗൌരവതരമായ പരിശോധന അനിവാര്യമാണെന്നും കകമ്മീഷന് നിര്‍ദേശിച്ചു. ‍ പത്ത് ദിവസത്തിനകം മറുപടി സൌജന്യമായി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. നേരത്തെ പൊലീസിലെ ഇന്റേണല്‍ വിജിലന്‍സ് സെല്‍ വിവരാവകശാത്തിന്റെ പരിധിയില്‍ കൊണ്ട് വരണമെന്നും ടിപി സെന്‍കുമാര്‍ ഉത്തരവിട്ടിരുന്നു.