നുണയാണത്. ഞാന്‍ മലപ്പുറംകാരിയാണ്; നിരുപമ രംഗത്ത്

0
130

ഡൽഹി : കേരളത്തിനെതിരെ വ്യാജ പ്രചാരണങ്ങള്‍ ഓണ്‍ലൈന്‍ ലോകത്ത് സജീവമായിക്കൊണ്ടിരിക്കുകയാണ്. സംഘപരിവാര്‍ അനുകൂലികള്‍ തന്നെയാണ് ഇതിന് പിന്നില്‍ .കശാപ്പ് നിരോധനം ആയാലും നോട്ട് നിരോധനം ആയാലും ഏറ്റവും ശക്തമായ പ്രതിരോധവും പ്രതിഷേധവും ഉയര്‍ന്നത് കേരളത്തില്‍ നിന്നാണ്. ഏറ്റവും ഒടുവില്‍ കേരളത്തെ പാകിസ്ഥാനെന്ന് വിശേഷിപ്പിച്ച ചാനലിനെതിരെയാണ്  പ്രതിഷേധം ശക്തമായത്.  ഇന്ന് , പണ്ട് സുബ്രഹ്മണ്യം സ്വാമി പ്രചരിപ്പിച്ച ഒരു നുണയാണിപ്പോൾ സോഷ്യല്‍ മീഡിയയില്‍ വീണ്ടുംചർച്ചയായിരിക്കുന്നത്.   മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് ഭൂമി വാങ്ങാനോ വില്‍ക്കാനോ കഴിയില്ല എന്നായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് സുബ്രഹ്മണ്യം സ്വാമി നടത്തിയ പ്രസംഗം. അന്ന് അത് ഒരു പാട് വിവാദങ്ങള്‍ക്ക് വഴിവച്ചെങ്കിലും സ്വാമി തിരുത്താന്‍ തയ്യാറായിരുന്നില്ല.  അതിനു സപ്പോർട്ടായി മലപ്പുറത്ത് മുസ്ലീങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും  ഭൂമി വാങ്ങാന്‍ കഴിയില്ല എന്ന് മലയാളി പോലും അല്ലാത്ത സോമ്‌നാഥ് കൂടി ട്വീറ്റുമായി രംഗത്ത് എത്തിയപ്പോളാണ് മറുപടിയുമായാണ്  മുന്‍വിദേശകാര്യ സെക്രട്ടറിയും മലപ്പുറംകാരിയും ആയ നിരുപമ റാവു രംഗത്തെത്തിയിരിക്കുന്നത്.

‘നുണയാണത്. ഞാന്‍ മലപ്പുറംകാരിയാണ്. എന്‍റെ കുടുംബത്തിന് ഏതാണ്ട് നൂറ് വര്‍ഷമായി അവിടെ സ്വന്തമായി ഭൂമിയുണ്ട്. നിങ്ങള്‍ വിദ്വേഷം പരത്തുകയാണ്’- എന്ന മറുപടിയാണ് നിരുപമ നല്‍കിയത്.

സോമനാഥ് എന്നയാളാണ് മുസ്‌ലിംകള്‍ ഒഴികെയുള്ള ആര്‍ക്കും മലപ്പുറത്ത് ഭൂമി സ്വന്തമാക്കാന്‍ കഴിയില്ലെന്ന് ട്വീറ്റ് ചെയ്തത്. കേരളത്തിന്‍റെ നേട്ടങ്ങളെ കുറിച്ചുള്ള ശശി തരൂര്‍ എംപിയുടെ ട്വീറ്റിന് താഴെയാണ് ഈ പരാമര്‍ശമുണ്ടായത്. ഈ പ്രചരണം സംഘപരിവാര്‍ ഏറ്റെടുത്തതോടെയാണ് നിരുപമ മറുപടി നല്‍കിയത്.