മസ്കത്ത്: നഴ്സിങ് രംഗത്തെ സ്വദേശിവത്കരണ ശ്രമങ്ങൾ ഒമാൻ ഉൗർജിതമാക്കുന്നു. വിവിധ ഗവർണറേറ്റുകളിലായി 415 സ്വദേശി നഴ്സുമാരെ നിയമിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി മലയാളികളടക്കം നിരവധിപേർക്ക് നോട്ടീസ് ലഭിച്ചു.
ജൂലൈ ഒന്നിനാണ് അവസാനത്തെ ഡ്യൂട്ടി. നിലവിലുള്ള വിദേശജീവനക്കാർക്ക് പകരമാകും ഇവരെ നിയമിക്കുക. ഇതിനായി സുൽത്താൻ ഖാബൂസ് സർവകലാശാലയിൽനിന്നും മറ്റു സ്വകാര്യ സർവകലാശാലകളിൽ നിന്നുമുള്ള 200 പേരുമായി മന്ത്രാലയം ഇതിനകം അഭിമുഖം നടത്തി. ബാക്കിയുള്ളവരുടെ തുടർ നടപടികൾ വരുംദിവസങ്ങളിൽ നടക്കുമെന്ന് ആരോഗ്യമന്ത്രാലയം വക്താവിനെ ഉദ്ധരിച്ച് ഒൗദ്യോഗിക ദിനപത്രമായ ഒമാൻ അറബിക് റിപ്പോർട്ട് ചെയ്തു.