പച്ചകുത്തുന്നവർ ജാഗ്രതൈ! അണുബാധയെ തുടർന്ന് യുവാവ് മരിച്ചു

0
135

പച്ചകുത്തിയതിനു പിന്നാലെ കടലിൽ നീന്തിയ യുവാവ് അണുബാധയെ തുടർന്നു മരിച്ചു. വിബ്രിയോ വുൾനിക്കസ് എന്ന ബാക്ടീരിയയുടെ അണുബാധയെത്തുടർന്നാണ് യുവാവ് മരിച്ചത്. മുറിവിലൂടെയാണ് ശരീരത്തിനുള്ളിൽ ഈ ബാക്ടീരിയ പ്രവേശിക്കുന്നത്. തീവ്രചികിത്സയിലൂടെ യുവാവിന്റെ നില മെച്ചപ്പെട്ടുവെങ്കിലും രണ്ടു മാസത്തിനുശേഷം കരളും വൃക്കയും തകരാറിലായി മരിക്കുകയായിരുന്നു.

പച്ചകുത്തിയശേഷം ആഴ്ചകൾ കഴിഞ്ഞേ നീന്താൻ പോകാവൂ എന്ന ഉപദേശം കണക്കിലെടുക്കാതെ അഞ്ചുദിവസം കഴിഞ്ഞയുടൻ മെക്സിക്കോ ഉൾക്കടലിൽ യുവാവ് നീന്താനിറങ്ങി. മാംസം തിന്നുന്ന ബാക്ടീരിയയുടെ ആക്രമണം കടുത്തതോടെ പച്ചകുത്തിയ ഭാഗത്തു ചർമത്തിന്റെ നിറം മാറുകയുമായിരുന്നു