പരിസ്ഥിതി സംരക്ഷണം എല്ലാവരുടേയും ചുമതല: മുഖ്യമന്ത്രി

0
99

അടുത്ത തലമുറയ്ക്ക് വേണ്ടി പരിസ്ഥിതിയെ സംരക്ഷിക്കണമെന്നും, പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും ചുമതലയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

പരിസ്ഥിതി ദിനാഘോഷങ്ങളുടെ കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇനിയൊരു കൊടും വരള്‍ച്ചയുണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും കേരളത്തെ മാലിന്യമുക്തമാക്കാന്‍ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.