കൊണ്ടോട്ടി: മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഫേ്സ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ. കുഴിമണ്ണ കാഞ്ഞിരപ്പിലാക്കൽ കെ.പി. ശിവകുമാർ (35) ആണ് അറസ്റ്റിലായത്. ഫേസ്ബുക്ക് പോസ്റ്റ് കണ്ടവർ നൽകിയ പരാതിയിലാണ് അറസ്റ്റ്. വിവാദ പോസ്റ്റുകൾ പോലീസ് നീക്കം ചെയ്തു.
കൊണ്ടോട്ടി എസ്ഐ സാബു, ഉദ്യോഗസ്ഥരായ സിയാഹുൽ ഹഖ്, സത്താർ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ വീട്ടിൽ നിന്ന് പിടികൂടിയത്.