എൻഡിടിവി സ്ഥാപകരിലൊരാളും എക്സിക്യൂട്ടീവ് കോ ചെയർപേഴ്സണുമായ പ്രണോയ് റോയുടെ ഡൽഹിയിലെ വീട്ടിൽ സി.ബി.ഐ റെയ്ഡ്. വിദേശ പണമിടപാടുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
ഡൽഹിയിലും ഡെറാഡൂണിലുമുള്ള നാല് കേന്ദ്രങ്ങളിലാണ് റെയ്ഡ്. പ്രണോയ് റോയ് , ഭാര്യ രാധിക റോയ് എന്നിവർക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് .
2015 ല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ഫെമ ചട്ടം ഉപയോഗിച്ച് കോടികളുടെ ഫണ്ട് കൈമാറ്റം നടത്തിയതിന് എന്‍ഡിടിവിക്ക് നോട്ടീസ് നല്‍കിയിരുന്നു. ഫണ്ട് കൈമാറ്റത്തില്‍ ആര്‍ബിഐ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കാട്ടി പ്രണോയ് റോയ്, ഭാര്യ രാധിക റോയ്, സീനിയര്‍ എക്സിക്യുട്ടീവ് കെ.വി.എല്‍ നാരായണ റാവു എന്നിവര്‍ക്കാണ് ആദ്യം നോട്ടീസ് നല്‍കിയത്.
എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് എന്‍ഡിടിവി വെബ്സൈറ്റില്‍ ഈ വര്‍ഷം ആദ്യം വിശദീകരണ കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഡല്‍ഹി ഗ്രേറ്റര്‍ കൈലാഷിലെ അദ്ദേഹത്തിന്റെ വസതിയില്‍ റെയ്ഡ് തുടങ്ങിയത്