ഫ്രഞ്ച് ഓപ്പൺ: മിക്സഡ് ഡബിൾസിൽ സാനിയ സഖ്യം ക്വാർട്ടറിൽ

0
120

ഇന്ത്യൻ താരം സാനിയ മിർസ ക്രൊയേഷ്യൻ പങ്കാളി ഇവാൻ ഡോഡിഗിനോടൊപ്പം ഫ്രഞ്ച് ഓപ്പൺ ടെന്നീസ് മിക്സഡ് ഡബിൾസിന്റെ ക്വാർട്ടറിൽ കടന്നു. യുക്രെയ്ൻ താരം എലിന് സ്വിറ്റോലിന-ന്യൂസിലൻഡിന്റെ അർടെ സിറ്റാക്ക് ജോഡിയെ പരാജയപ്പെടുത്തിയാണ് സാനിയ-ഡോഡിഗ് സഖ്യത്തിന്റെ മുന്നേറ്റം. രണ്ട് സെറ്റിനുള്ളിൽ തന്നെ സാനിയ സഖ്യം വിജയം കണ്ടു. സ്‌കോർ: 6-2,6-4.

അതേസമയം പുരുഷ ഡബിൾസ് വിഭാഗത്തിൽ നിന്ന് ഇന്ത്യൻ പ്രതീക്ഷയായ രോഹൻ ബൊപ്പണ്ണയും പാബ്ലൊ ക്യുവാസുമടങ്ങുന്ന സഖ്യം പുറത്തായി. മൂന്നാം റൗണ്ടിൽ ജാമി മുറെ-ബ്രൂണോ സോറസ് സഖ്യത്തോടാണ് ബൊപ്പണ്ണ ജോഡി പരാജയപ്പെട്ടത്. സ്‌കോർ: 6-7,2-6. നേരത്തെ ഡബിൾസ് മത്സരത്തിൽ നിന്ന് പെയ്സ് സഖ്യവും സാനിയ സഖ്യവും പുറത്തായിരുന്നു.