ബസ്സും ട്രക്കും കൂട്ടിയിടിച്ച് 22 പേർ വെന്തു മരിച്ചു

0
94

യു.പിയിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ച് തീപിടിച്ച് 22 പേർ വെന്തു മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.ബറേലിയിൽ ദേശീയപാത 24 ലിലാണ് അപകടം നടന്നത്. പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള പലരുടേയും നില ഗുരുതരമാണ്.

ന്യൂഡൽഹിയിൽ നിന്ന് യുപിയിലെ ഗോണ്ട ഡിപ്പോയിലേക്ക് പോകുകയായിരുന്ന സംസ്ഥാന സർക്കാർ ബസ്സാണ് അപകടത്തിൽ പെട്ടത്.ഇടിയുടെ ആഘാതത്തിൽ നിമിഷങ്ങൾക്കുള്ളിൽ ബസ്സിനും ട്രക്കിനും തീപിടിച്ചു. അർധരാത്രിയായതിനാൽ യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു.ഏതാനും ചിലർക്ക് മാത്രമാണ് രക്ഷപെടാനായത്. എത്ര പേർ ബസ്സിലുണ്ടായിരുന്നു എന്നതിനെക്കുറിച്ചും വ്യക്തത വന്നിട്ടില്ല. മരിച്ച പലരേയും തിരിച്ചറിയാനായിട്ടില്ല