ഇത് ഏലി തോംപ്സൺ , ജനിച്ചപ്പോൾ മൂക്കില്ലാതെ ജനിച്ച കുട്ടി… എന്നാൽ ഇന്നവൻ എല്ലാവര്ക്കും ഒരു നൊമ്പരമാണ് കുടുംബത്തെയും ദേശവാസികളെയും നൊമ്പരത്തിലാഴ്ത്തി അവൻ രണ്ടാമത്തെ വയസ്സിൽ യാത്രയായി.
ഇക്കഴിഞ്ഞ മാർച്ച് 4 ന് ആണ് ഏലി അവന്റെ രണ്ടാം ജന്മദിനം ആഘോഷിച്ചത്. ഞങ്ങൾക്ക് ഏവർക്കും ഒരു പ്രതീക്ഷ ഉണ്ടായിരുന്നു അവന്റെ തിരിച്ചു വരവിൽ എന്നാൽ അതിനു വിപരീതമാണ് സ്പ്രിംഗ് ഗിൽ മെഡിക്കൽ സെന്ററിൽ സംഭവിച്ചതിന്നു അവന്റെ പിതാവ് ജെറെമി ഫ്രിഞ്ച് വ്യക്തമാക്കി.അവൻ എപ്പോഴും സന്തോഷവാനായിരുന്നു, അവന്റെ ചിരിച്ച മുഖം മറ്റുള്ളവർക്കും സന്തോഷം പകരുന്നതായിരുന്നു എൽകെളവരെയും അവൻ അവനിലേക്ക് അടുപ്പിക്കുമായിരുനെന്നും അച്ഛൻ പറയുന്നു,.
മാസം തികയാതെയാണ് ഏലി ജനിച്ചത്. അവന് നാസാദ്വാരങ്ങളോ മറ്റു സൈനസ് ക്യാവിറ്റികളോ ഉണ്ടായിരുന്നില്ല..അർഹിനിയ എന്ന രോഗാവസ്ഥയോടെ ആയിരുന്നു അവന്റെ ജനനം. 197 ദശലക്ഷം ജനനങ്ങളിൽ ഒന്ന് മാത്രമാണ് ഇത്തരത്തിൽ ജനിക്കുകയെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. അഞ്ചു ദിവസം പ്രായമുള്ളപ്പോൾ ട്രക്കിയോട്ടമിയ്ക്ക് അവനെ വിധേയനാക്കിയിരുന്നു.