യാസീൻ മാലിക്ക് അറസ്റ്റിൽ

0
110

ജമ്മു കാശ്മീരിലെ വിഘടനവാദി നേതാവും ജെകെഎൽഎഫ് (ജമ്മു കാശ്മീർ ലിബറേഷൻ ഫ്രണ്ട് ) തലവനുമായ യാസീൻ മാലിക് അറസ്റ്റിലായി.

മറ്റു വിഘടനവാദി സംഘങ്ങളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്താനും വാര്‍ത്താസമ്മേളനം സംഘടിപ്പിക്കാനും പദ്ധതിയിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. വീട്ടില്‍ വെച്ചാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. മൗസിമ പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി.

ഹുര്‍റിയത്ത് നേതാവ് സയ്യിദ് അലിഷാ ഗീലാനിയുടെ വീട്ടില്‍ വെച്ച് കൂടിക്കാഴ്ച നടത്താനായിരുന്നു പദ്ധതി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വിഘടനവാദികളുടേയും വ്യാപാരികളുടേയും വീടുകളിലും സ്ഥാപനങ്ങളിലും എന്‍.ഐ. എ നടത്തുന്ന റെയ്ഡ് ചര്‍ച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച. ഹവാല ഇടപാടുകള്‍ നടത്തുന്നുവെന്നാരോപിച്ചാണ് റെയ്ഡ്. റെയ്ഡിനിടെ പാകിസ്താന്‍, സഊദി, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുടെ കറന്‍സികള്‍ പിടിച്ചെടുത്തതായും എന്‍.ഐ.എ അവകാശപ്പെടുന്നു.

ഇന്ത്യന്‍ സുരക്ഷസേന വധിച്ച ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്‌സര്‍ഭട്ടിന്റെയും ഫൈസന്‍ മുസാഫറിന്റെയും വീടുകളിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചതിനെ തുടര്‍ന്ന് മെയ് 28ന് യാസിന്‍ മാലിക്കിനെ അറസ്റ്റു ചെയ്തിരുന്നു. പിന്നീട് അദ്ദേഹത്തെ വിട്ടയച്ചു.

updating….