രമ്യാകൃഷ്ണന്റെ സൗന്ദര്യ രഹസ്യം

0
199


ശുദ്ധ വെജിറ്റേറിയനാണ് രമ്യാകൃഷ്ണൻ. എന്നാൽ അതാണ് തന്റെ സൗന്ദര്യ രസഹ്യമെന്ന് താരം വിശ്വസിക്കുന്നുമില്ല. സ്ഥിരമായി വ്യായാമം ചെയ്യണമെന്ന് ആഗ്രഹിക്കാറുണ്ട്. പക്ഷെ, സാധിക്കാറില്ല. കുറച്ച് നാൾ മുമ്പ് വരെ നൃത്തം ചെയ്യുമായിരുന്നു. ഇപ്പോഴതുമില്ല. പിന്നെയുള്ളത് വിവേകത്തോടെയുള്ള ഭക്ഷണശീലമാണ്. സലാടുകളാണ് ഭക്ഷണത്തിലെ പ്രധാന ഇനം. ഏതൊരാളുടെയും സൗന്ദര്യ രഹസ്യം അയാൾ കഴിക്കുന്ന ഭക്ഷണത്തിന്റേതാണ്.

സൗന്ദര്യമുള്ളത് കൊണ്ട് ഗ്ലാമർ വേഷങ്ങളും അമ്മൻ വേഷങ്ങളും ലഭിച്ചു. രണ്ടും പ്രേക്ഷകർ സ്വീകരിച്ചു. ദേവീ വേഷങ്ങൾ അഭിനയിക്കുമ്പോഴും ഐറ്റം ഡാൻസ് ചെയ്തു. അടിസ്ഥാന പരമായി നർത്തകിയാണ് താരം. അതുകൊണ്ട് സിനിമാറ്റിക് ഡാൻസ്, ഐറ്റം ഡാൻസ്, ക്ലാസിക്കൽ നൃത്തം എന്നീ വേർതിരിവുകളില്ല. ഇടയ്ക്കുള്ള മടുപ്പ് മാറ്റാൻ ഐറ്റം ഡാൻസ് നല്ലതാണ്. പടയപ്പയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് രജനീകാന്ത് വിളിച്ചിരുന്നു. ക്ലാസിക്കൽ ഡാൻസ് അറിയാമോ എന്ന് ചോദിച്ചു. ധനഞ്ജയന്റെ കലാക്ഷേത്രയിൽ നിന്ന് ഭരതനാട്യവും വേമ്പട്ടി ചിന്നസത്യത്തിൽ നിന്ന് കുച്ചിപ്പുടിയും അഭ്യസിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ഞെട്ടി.

ഹിന്ദിയിൽ അമിതാഭ് ബച്ചനും അമീറിനും ഷാരൂഖിനും ഒപ്പം അഭിനയിച്ചെങ്കിലും താരം ഹാപ്പിയായിരുന്നില്ല. ഹിന്ദിയിൽ എത്തുമ്പോൾ തെലുങ്കിൽ തെരക്കുള്ള നടിയായിരുന്നു. വീണ്ടും ഹിന്ദിയിൽ ചെന്ന് വർഷങ്ങളോളും കഷ്ടപ്പെടാൻ താരത്തിന് മനസില്ലായിരുന്നു. നല്ല വേഷങ്ങൾ ലഭിക്കാത്തത് കൊണ്ടാണ് മലയാളത്തിൽ ഇപ്പോൾ അഭിനയിക്കാത്തത്. ആടുപുലിയാട്ടം എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.