മൂന്ന് വര്‍ഷം കൊണ്ട് വിദേശ രാജ്യങ്ങളില്‍ പെട്ടുപോയ 80,000 ഇന്ത്യക്കാരെ രാജ്യത്ത് തിരിച്ചെത്തിക്കാനായെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ്. മോദി സര്‍ക്കാരിന്റെ മൂന്ന് വര്‍ഷത്തെ നേട്ടം വിശദീകരിച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുഷമാസ്വരാജ്.
മറ്റ് രാജ്യങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള നല്ല ബന്ധമാണ് ഇതിന് കാരണമായതെന്ന് സുഷമാ സ്വരാജ് കൂട്ടിച്ചേര്‍ത്തു.
ലോകത്താകമാനമുള്ള രാജ്യങ്ങളുമായി ഇന്ത്യ തങ്ങളുടെ ബന്ധം കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയാണ്. ഇതിന് പ്രധാനമന്ത്രിക്ക് നന്ദിപറയുന്നുവെന്നും സുഷമാ സ്വരാജ് പറഞ്ഞു.