വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ബിജെപിയുടെ നിര്‍ബന്ധിത പണപ്പിരിവ്

0
147

തൃശൂര്‍: കുന്നംകുളത്ത് വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ബിജെപിയുടെ നിര്‍ബന്ധിത പണപ്പിരിവെന്ന് റിപ്പോർട്ട്. ഇടത്തരം വ്യാപാര സ്ഥാപനങ്ങള്‍ അഞ്ച് ലക്ഷം മുതല്‍ ഇരുപത് ലക്ഷം വരെ നല്‍കണമെന്നു കാട്ടിയാണ് അറിയിപ്പ്. ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് ബിജെപി കുന്നംകുളം മണ്ഡലം കമ്മറ്റി വ്യാപാര സ്ഥാപനങ്ങളില്‍ നല്‍കിയ കത്താണ് ഇപ്പോൾ ഒരു മലയാള ന്യൂസ് പോർട്ടൽ ആണ് പുറത്തു വിട്ടിരിക്കുന്നത്.

പാര്‍ട്ടി പ്രവര്‍ത്തനത്തിനും, പ്രധാനമന്ത്രിയുടെ പദ്ധതി നടത്തിപ്പുകള്‍ക്കും, ലോക്‌സഭാ തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കുമായാണ് പണപ്പിരിവെന്ന് കത്തില്‍ വ്യക്തമാക്കുന്നു
സ്ഥാപനങ്ങളില്‍ നേരിട്ടെത്തി ഔദ്യോഗിക ലെറ്റര്‍ പാഡില്‍ സംഭാവന നല്‍കണമെന്ന അറിയിപ്പ് നല്‍കിയാണ് പ്രവര്‍ത്തകര്‍ പണം പിരിക്കുന്നത്. ആവശ്യപ്പെടുന്ന തുക നല്‍കാത്തവര്‍ക്കെതിരെ ഭീഷണി ഉള്ളതായും റിപ്പോർട്ടിലുണ്ട്. .തുക നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ സംഭാഷണം ഭീഷണിയുടെ സ്വരത്തിലാകുമെന്ന് കടയുടമകള്‍ പറയുന്നു. ഗുണ്ടാ പിരിവിന് സമാനമായ സാഹചര്യത്തെ നിയമപരമായി നേരിടാനാണ് വ്യാപാരികളുടെ തീരുമാനം.