ശരികള്‍ ശരിവെക്കുന്ന പ്രോഗ്രസ് കാര്‍ഡ്

0
1386

തോട്ടിന്‍കരയില്‍ വിമാനമിറങ്ങാന്‍ താവളം ഉണ്ടാക്കും…വീടിനു മുന്നില്‍ പ്രകടനപത്രിക എന്നെഴുതിയ ലീഫ് ലെറ്റുമായി നില്‍ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകനെ കാണുമ്പോള്‍ പഴയ സിനിമാഗാനം ഓര്‍മവരാത്ത വോട്ടര്‍മാര്‍ കാണില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രകടന പത്രികയില്‍ വാരിക്കോരി നല്‍കിയ വാഗ്ദാനങ്ങള്‍ മറക്കുന്ന ആ പതിവ് രീതിയ്ക്ക് മാറ്റം വരുത്തി  വാഗ്ദാനങ്ങള്‍ പാലിക്കപെടുന്നുവെന്നു ഉറപ്പാക്കാന്‍ ജനങ്ങള്‍ക്ക്‌ അവസരം നല്‍കി മാതൃക ആകുകയാണ് പിണറായി സര്‍ക്കാര്‍. ഒന്നാം വാര്ഷീകത്തില്‍ സര്‍ക്കാര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ പ്രോഗ്രെസ് കാര്‍ഡുമായി ജനങ്ങളെ സമീപിക്കുമ്പോള്‍ പറയുന്നത് ചെയ്യും, ചെയ്യാന്‍ ആകുന്നതു മാത്രമേ പറയൂ എന്ന വിശ്വാസം  കൂടിയാണ് ഇടതുസര്‍ക്കാര്‍ ആര്‍ജിക്കുന്നത് എന്ന് പറയാതെ വയ്യ.

എൽഡിഎഫ് പ്രകടനപത്രികയിൽ മുന്നോട്ടുവച്ചിരുന്ന 35ഇനപരിപടിയുടെ അവലോകനമാണ് പ്രോഗ്രസ് റിപ്പോർട്ടിലുള്ളത്. ഒരോ വർഷവും നടത്തിയ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ഇതു സംബന്ധിച്ച് പൊതുജനങ്ങളുമായി ചർച്ച ചെയ്ത് അവരുടെ അഭിപ്രായങ്ങൾകൂടി സ്വീകരിച്ച് ഭാവിപരിപാടികൾ ആസൂത്രണം നടത്തുകയും ചെയ്യുമെന്ന് പ്രകടനപത്രികയിൽത്തന്നെ പറഞ്ഞിരുന്നു. ആ വാഗ്ദാനംകൂടി പാലിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ മുഖക്കുറിപ്പോടെയാണ് റിപ്പോർട്ട് പുറത്തിറങ്ങുന്നത്.
കേരളം ഒന്നാമതായ വര്‍ഷം

ഇന്ത്യാ ടുഡേയുടെ ദേശീയസർവേയിൽ ക്രമസമാധാനപാലനം ഏറ്റവും ഭദ്രമായ സംസ്ഥാനം കേരളം.

ഏറ്റവും കൂടുതൽ മേഖലകളിൽ മികവുപുലർത്തിയതിനുള്ള ഇന്ത്യാ ടുഡേ സ്റ്റേറ്റ് ഓഫ് സ്റ്റേറ്റ്സ്റ്റ് അവാർഡ് നേടിയ സംസ്ഥാനം കേരളം.

ജീവിതശൈലീരോഗങ്ങൾ ചെറുക്കാൻ സമഗ്രപദ്ധതി ആവിഷ്‌കരിച്ച സംസ്ഥാനം കേരളമെന്നു ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ (ബിബിസി).

ട്രാൻസ്‌ജെൻഡറുകൾക്ക് (ഭിന്നലിംഗവിഭാഗം) ജോലിസംവരണം ഏർപ്പെടുത്തിയ (കൊച്ചി മെട്രോയിൽ) ആദ്യസംസ്ഥാനം കേരളമെന്ന് ഗാർഡിയൻ പത്രം.

അഴിമതി ഏറ്റവും കുറവെന്നു സിഎംഎസ് (സെന്റർ ഫോർ മീഡിയാ സ്റ്റഡീസ്) സർവെ കണ്ടെത്തിയ സംസ്ഥാനം കേരളം.

ഇതരസംസ്ഥാനത്തൊഴിലാളികളുടെ ക്ഷേമത്തിന് ഇൻഷുറൻസ് അടക്കം ഏർപ്പെടുത്തി മാതൃകയായി കേരളമെന്ന് ലാറ്റിനമേരിക്കൻ ടെലിവിഷൻ ശൃംഖല ടെലി സൂർ.

വികസിതലോകത്തിനു തുല്യമായി ശിശുമരണനിരക്കു കുറച്ചുകൊണ്ടുവന്ന സംസ്ഥാനം കേരളമെന്ന് നാഷണൽ ഫാമിലി ഹെൽത്ത് സർവെ.

ആദ്യത്തെ സമ്പൂർണവൈദ്യുതി വത്കൃതസംസ്ഥാനമായി കേരളം – 4,04,605 കുടുംബങ്ങൾക്ക് പുതിയ കണക്ഷൻ.

കടുത്ത വരൾച്ചയിലും പവർക്കട്ടും ലോഡ്‌ഷെഡ്ഡിങ്ങും ഇല്ല.

സമ്പൂർണ വെളിയിട വിസർജനമുക്ത സംസ്ഥാനമായി കേരളം.

പട്ടികജാതി, പട്ടികവർഗ്ഗ (SCP/TSP) വിഹിതം ജനസംഖ്യാനുപാതികമായി വകയിരുത്തിയ ഏക ഇന്ത്യൻ സംസ്ഥാനം.

ദളിതർക്കെതിരായ അതിക്രമം ഏറ്റവും കുറവു കേരളത്തിലാണെന്ന് കേന്ദ്രസാമൂഹികനീതിമന്ത്രി രാംദാസ് അത്തേവാലെ.

 കുതിക്കാനൊരുങ്ങുന്ന കേരളം

തർക്കങ്ങളും തടസങ്ങളും ഒഴിവാക്കി നിശ്ചയദാർഢ്യത്തോടെ മുന്നോട്ട്.

ഗെയിൽ അവസാനഘട്ടത്തിലേക്ക്.

വിഴിഞ്ഞം തുറമുഖവും കണ്ണൂർ വിമാനത്താവളവും യാഥാര്ത്ഥ്യ ത്തിലേക്ക്.

കൊച്ചി മെട്രോ ഓടിത്തുടങ്ങി.

കൊച്ചി വാട്ടർ മെട്രോ നിർമാണം 20 മാസംകൊണ്ടു പൂർത്തിയാക്കുന്നു.

കിഫ്ബിയിലൂടെ രണ്ടാം മാന്ദ്യവിരുദ്ധപാക്കേജിൽ 20,000 കോടി രൂപയുടെ വികസനപദ്ധതികൾ.

വലിയ റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, പാർക്കുകൾ,

പാവങ്ങളെ സംരക്ഷിക്കാനുള്ള പദ്ധതികൾ.

കിഫ്ബി 12,000 കോടിയുടെ പദ്ധതിക്ക് അംഗീകാരം നൽകി.

ഭൂമി ഏറ്റെടുക്കാൻ 8000 കോടിരൂപയും. 4000 കോടിയുടെ പദ്ധതികൾ നടപ്പാക്കലിന്റെ വക്കിൽ.

3000 കോടിയുടെ കുടിവെള്ളപദ്ധതികൾക്ക് അംഗീകാരം.

കിഫ്ബി റെക്കോർഡ് വേഗത്തിൽ മുന്നോട്ട്.

എല്ലാ ജനങ്ങൾക്കും സര്ക്കാ ർ സ്ഥാപനങ്ങൾക്കും ബ്രോഡ്ബാന്ഡ്െ ഇന്റര്‌നെ റ്റുമായി കെ ഫോൺ പദ്ധതി.

സംസ്ഥാനത്തുടനീളം ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയ്ക്കു തുടക്കം കുറിച്ചു. ആയിരം കോടിയുടെ പദ്ധതി പതിനെട്ടു മാസംകൊണ്ട്.

ഐറ്റി പാർക്കുകളിൽ ഒരു വർഷംകൊണ്ട് 17 ലക്ഷം ച. അടി സൗകര്യമൊരുക്കി. ലക്ഷ്യം ഒരുകോടി ച. അടി.

സംസ്ഥാനവികസനത്തിനു താങ്ങായും ബാങ്കിങ് ചൂഷണത്തിനു പ്രതിരോധമായും കേരള ബാങ്ക് സാക്ഷാൽക്കരിക്കുന്നു.

അഴിമതിരഹിതസംസ്ഥാനത്തിനായി ധീരമായ ചുവടുവയ്പ്.

ഒരുകോടി രൂപയ്ക്കുമേലുള്ള അഴിമതി വെളിപ്പെടുത്തിയാൽ അഞ്ചുലക്ഷം രൂപവീതം വിസിൽ ബ്ലോവേഴ്സ് അവാര്ഡ്.

മികവും കാര്യക്ഷമതയും ഉറപ്പാക്കാൻ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിനു നടപടി.

നിയമനമരവിപ്പ് ഇല്ലാതാക്കി 37,000 പേരെ പിഎസ്സി വഴി നിയമിച്ചു. 3000 പുതിയ തസ്തിക സൃഷ്ടിച്ചു. സർവീസിൽ നിയമവ്യവസ്ഥ കർശനമാക്കി;

സ്‌പെഷ്യൽ ഓർഡർ രീതി അവസാനിപ്പിച്ചു.
സാമൂഹികക്ഷേമത്തിനും പരമ്പരാഗതമേഖലകൾക്കും പൊതുമേഖലയ്ക്കും ലോപമില്ലാത്ത ധനപിന്തുണ.

നോട്ടുനിരോധനപ്രതിസന്ധി അതിജീവിക്കാൻ മാന്ദ്യവിരുദ്ധകർമപരിപാടി. സഹകരണരംഗത്ത് 31,937 കോടിയുടെ സമാഹരണം.

സംരംഭകർക്ക് മുഴുവൻ ലൈസൻസുകളും ഒറ്റ അപേക്ഷയിലൂടെ. സിംഗിൾ വിൻഡോ ക്ലിയറൻസ് നടപ്പിലാക്കി. നടപടിക്രമങ്ങൾ ലഘൂകരിക്കാൻ നിയമം വരുന്നു.

ഒറ്റവർഷംകൊണ്ട് 13 പൊതുമേഖലാവ്യവസായങ്ങൾ ലാഭത്തിലാക്കി. 17 സ്ഥാപനങ്ങളുടെ നഷ്ടം കുറച്ചു. സഞ്ചിതനഷ്ടം 131.60-ൽനിന്ന് 71.34 കോടിയാക്കി.

വ്യവസായസ്ഥാപനങ്ങൾക്കു പുനഃരുദ്ധാരണപാക്കേജുകൾ.

‘പുതിയകാലം പുതിയ നിർമ്മാണം’ – എന്ന പുതിയ മുദ്രാവാചകത്തോടെ മരാമത്തുവകുപ്പിൽ സമഗ്രമാറ്റം. നിർമ്മാണത്തിലെ തെറ്റായ രീതികൾ മാറ്റുന്നു. ക്വാളിറ്റി കൺട്രോൾ വിഭാഗവും വിജിലൻസും ശക്തിപ്പെടുത്തി. സോഷ്യൽ ഓഡിറ്റ് നടപ്പിലാക്കി.

കെട്ടിടനിർമ്മാണത്തിൽ പരിസ്ഥിതിസൗഹൃദരീതികൾ.

6500 കോടിയുടെ തീരദേശഹൈവേയും 3500 കോടിയുടെ മലയോര ഹൈവേയും കിഫ്ബി വഴി. മരാമത്തുവകുപ്പിൽ നടപ്പുവർഷം 5600 കോടി രൂപയുടെയും 2017-18 ൽ 8185 കോടിയുടെയും കിഫ്ബി പദ്ധതികൾ.

ഭൂമികയ്യേറ്റം തടഞ്ഞു. കൈയ്യേറ്റഭൂമി തിരിച്ചുപിടിക്കുന്നു. കൈയ്യേറ്റങ്ങൾ തടയാൻ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ ജില്ലാ-താലൂക്ക് സ്‌ക്വാഡുകൾ. സർക്കാർഭൂമി കയ്യേറ്റവും മാഫിയകൾ സ്വകാര്യഭൂമി ഒഴിപ്പിക്കുന്നതും കയ്യേറുന്നതും തടയാൻ ലൻഡ് ഗ്രാബിങ് (പ്രൊഹിബിഷൻ) നിയമം ഉടൻ.

വ്യാപകമായിരുന്ന നിലംനികത്തൽ നിയന്ത്രിച്ചു. 37 ഏക്കർ വീണ്ടും വയലാക്കി. നിലം നികത്തലിന് അനുകൂലമായ യു.ഡി.എഫ് സർക്കാരിന്റെ നിയമവ്യവസ്ഥ എടുത്തുകളഞ്ഞു. ജില്ല, താലൂക്ക് സ്‌ക്വാഡ്. മുന്നൂറിലധികം കേസിൽ നിയമനടപടി.
ആറന്മുള വിമാനത്താവളത്തിനു നികത്തിയ പുഴ പഴയപടിയാക്കി. പ്രദേശം വ്യവസായമേഖലയായി പ്രഖ്യാപിച്ച യു.ഡി.എഫ് സർക്കാരിന്റെ ഉത്തരവു പിൻവലിച്ചു.

സ്ത്രീസുരക്ഷയും കൈത്താങ്ങും
ജൻഡർ ബജറ്റിങ്: സ്ത്രീസുരക്ഷയ്ക്ക് 68 കോടി. വനിതാവികസനത്തിന് 1060 കോടി. പദ്ധതിയുടെ 16 ശതമാനം വനിതാവികസനത്തിന്. കുടുംബശ്രീക്ക് 161 കോടി.

സ്ത്രീസുരക്ഷയ്ക്ക് വിപുലമായ പദ്ധതികൾ. പിങ്ക് പട്രോൾ മറ്റു ജില്ലകളിലേക്കും. പിങ്ക് പട്രോൾ ടോൾ ഫ്രീ നമ്പർ 1515. വനിതകള്ക്ക്‌സ്വയം പ്രതിരോധപരിശീലനം.

വനിതകള്ക്ക് പൊലീസ് സ്റ്റേഷൻ ചുമതല.

സ്ത്രീകൾക്കുവേണ്ടി 24 മണിക്കൂർ ടോൾ ഫ്രീ ഹെൽപ് ലൈൻ തുടങ്ങി. നമ്പർ 181.

അടിയന്തരസേവനങ്ങളുടെ വിവരങ്ങളും ലഭിക്കും. സ്ത്രീകൾക്കു സഹായത്തിനായി പൊലീസിന്റെ 24 മണിക്കൂർ ഹെല്പ്ാ ലൈൻ 1091.

സ്ത്രീസുരക്ഷ ഉറപ്പാക്കാൻ തിരുവന്തപുരം നഗരത്തിൽ പിങ്ക് ബസ് സർവ്വീസ്.

വിദ്യാഭ്യാസവായ്പാസഹായപദ്ധതി: 900 കോടി രൂപയുടെ വായ്പാബാദ്ധ്യത സർക്കാർ ഏറ്റെടുത്തു.

സാമൂഹികസുരക്ഷാപെൻഷനുകൾ ഏഴു മാസത്തെ കുടിശ്ശിക തീർത്തു വീട്ടിലെത്തിച്ചു.

കർഷകപെൻഷനും ക്ഷേമനിധി പെൻഷനുകളും അടക്കം എല്ലാ പെൻഷനും 600ൽനിന്ന് 1100 രൂപയാക്കി.

പ്രവാസീപെൻഷൻ 500-ൽനിന്നു 2000 രൂപയാക്കി നാലുമടങ്ങാക്കി. 60 കഴിഞ്ഞ എല്ലാവർക്കും സാമൂഹികസുരക്ഷ ഉറപ്പാക്കി കേരളം സാർവത്രിക പെൻഷൻ പദ്ധതിയിലേക്ക്.

ലൈബ്രേറിയൻ, നഴ്‌സറി ടീച്ചർ ഓണറേറിയം 2050 രൂപ 12,000 രൂപയാക്കി. ആയയുടേത് 1400 രൂപ 8,000 രൂപയാക്കി.

കുട്ടികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും ‘ബാലനിധി’ വരുന്നു.
65 കഴിഞ്ഞ മുതിർന്ന പൗരർക്ക് മൊബൈൽ ക്ലിനിക്കിലൂടെ സൗജന്യചികിത്സയും സൗജന്യമരുന്നും കൗൺസിലിങ്ങുമായി വയോമിത്രം പദ്ധതി.

വിശപ്പ് രഹിത കേരളം പദ്ധതി ഈ വർഷം രണ്ടുജില്ലയിൽ. പെൻഷൻ ലഭിക്കാത്ത അഗതിവൃദ്ധർക്കു പ്രതിമാസം 10 കിലോ സൗജന്യഅരി.

ട്രാൻസ്‌ജെൻഡറുകൾക്കു കുടുംബശ്രീ അയൽക്കൂട്ടം.
അംഗപരിമിതസൗഹൃദസംസ്ഥാനമാക്കാൻ ‘അനുയാത്ര’ പദ്ധതി തുടങ്ങി. രോഗപ്രതിരോധം മുതൽ സുസ്ഥിരപുനരധിവാസംവരെ സർക്കാരിടപെടൽ ലക്ഷ്യം.

മെഗാ മെഡിക്കൽ ക്യാമ്പുകൾ നടത്തി അംഗപരിമിതരെ കണ്ടെത്തി ഉപകരണങ്ങൾ നൽകി.
ഭിന്നശേഷിക്കാരായ ഓപ്പൺ സ്‌ക്കൂൾ/കോളേജ് വിദ്യാർത്ഥികൾക്ക് പ്രതിവർഷം 10,000 രൂപവരെ സഹായം.

എൻഡോസഫാൻ ദുരിതബാധിതർക്ക് 56.76 കോടിയുടെ ക്ഷേമപദ്ധതി.

നവകേരളത്തിനായി ജനകീയാസൂത്രണം രണ്ടാം ഘട്ടം.
പതിമൂന്നാം പദ്ധതി ‘നവകേരളത്തിന് ജനകീയാസൂത്രണം’ എന്ന ലക്ഷ്യത്തിൽ. സാമ്പത്തികവർഷത്തിന്റെ ആദ്യം മുതൽ പദ്ധതിനിർവ്വഹണം.

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം

ഇല്ലായ്മകളും പോരായ്മകളും പരിഹരിച്ച് പന്ത്രണ്ടാം ക്ലാസുവരെയുള്ള പൊതുവിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന യജ്ഞം. നവീനപശ്ചാത്തലസൗകര്യങ്ങൾ, സ്മാർട്ട് ക്ലാസ്റൂമുകൾ, ശുചിമുറികൾ, ലബോറട്ടറികൾ, പഠനക്കളരികൾ എന്നിവയൊക്കെയുള്ള വിദ്യാലയങ്ങളാണു ലക്ഷ്യം.

വിദ്യാർത്ഥികളുടെ നൈസർഗ്ഗികശേഷികൾ കണ്ടെത്തി അതിനനുസൃതമായി മെച്ചപ്പെട്ട പൗരാരായി വളരാൻ ഉതകുന്ന പഠനബോധനപ്രക്രിയ ശക്തിപ്പെടുത്താൻ ജനകീയ വിദ്യാഭ്യാസ മാതൃക രൂപപ്പെടുത്തും.

ഹൈസ്‌കൂൾ തലത്തിലും ഹയർ സെക്കൻഡറി തലത്തിലും 45,000 ക്ലാസ് മുറികൾ ഹൈടെക് ആക്കുന്നു. ഓരോന്നിനും ഓരോ ലക്ഷം രൂപ. ഒപ്പം, ഡിജിറ്റൽ പഠനരീതിയും.

എല്ലാ നിയമസഭാമണ്ഡലത്തിലും ഓരോ സ്‌കൂൾ മികവിന്റെ കേന്ദ്രം. 229 സർക്കാർസ്‌കൂളുകൾ മെച്ചപ്പെടുത്താൻ 3 കോടി രൂപ വീതം.

പാഠപുസ്തകം അച്ചടിച്ചു സ്‌കൂൾ തുറക്കുമ്മുമ്പു കുട്ടികൾക്കു ലഭ്യമാക്കി. ഭാരം കുറയ്ക്കാൻ എല്ലാ പുസ്തകവും മൂന്നുഭാഗമാക്കി. അടച്ചുപൂട്ടാൻ തീരുമാനിച്ചിരുന്ന മലാപ്പറമ്പ് സ്‌കൂൾ ഏറ്റെടുത്തു. സ്‌കൂൾ പൂട്ടാനുള്ള ഡിഇഒയുടെ അധികാരം എടുത്തുകളഞ്ഞു.

എട്ടാം ക്ലാസ് വരെ സൗജന്യയൂണിഫോം. ഈ വര്ഷംസ അഞ്ചാംക്ലാസുവരെ കൈത്തറി യൂണിഫോം. ഇതുവഴി കൈത്തറിമേഖലയിൽ ധാരാളം തൊഴിൽദിനം സൃഷ്ടിച്ചു.

ഹരിതകേരളം മിഷൻ

കേരളത്തിന്റെ സവിശേഷതകളായി പ്രകീർത്തിക്കപ്പെട്ടിരുന്ന വൃത്തിയും ജലസമൃദ്ധിയും വീണ്ടെടുക്കുക, സുരക്ഷിതഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കുക എന്നിവ മുഖ്യലക്ഷ്യങ്ങൾ. വികേന്ദ്രീകൃത ഉറവിട ജൈവമാലിന്യസംസ്‌ക്കരണത്തിനൊപ്പം ബോധവൽക്കരണവും ശുചിത്വ മാലിന്യസംസ്‌ക്കരണ സേവനസൗകര്യങ്ങളും ലഭ്യമാക്കും. ജലസ്രോതസ്സുകൾ മലിനമാക്കുന്നതു തടയും. ആദ്യഘട്ടത്തിൽ കുളങ്ങളും തോടുകളും പുനരുജ്ജീവിപ്പിക്കും. രണ്ടാംഘട്ടത്തിൽ നദികൾ, കായലുകൾ തുടങ്ങി മറ്റു ജലസ്രോതസ്സുകളുടെ സംരക്ഷണവും സുസ്ഥിരമായ വിനിയോഗവും ഉറപ്പാക്കും. പച്ചക്കറികൃഷിയിലും നെല്ല്, പഴവർഗ്ഗങ്ങൾ തുടങ്ങിയവയുടെ ജൈവകൃഷി വ്യാപകമാക്കുന്നതോടൊപ്പം കർഷകർക്ക് നമ്മ വില ഉറപ്പാക്കി വിപണിസംവിധാനം പരിഷ്‌ക്കരിക്കും.
15,000 ഏക്കർ തരിശിൽ നെൽകൃഷി തുടങ്ങി. ആറന്മുള വിമാനത്താവളത്തിനായി നശിപ്പിക്കാൻ ശ്രമിച്ച 252 ഏക്കറും ടൂറിസം വികസനത്തിന്റെ പേരിൽ നശിപ്പിക്കാൻ ശ്രമിച്ച മെത്രാൻ കായലിൽ 300 ഏക്കറും രണ്ടു ദശാബ്ദങ്ങളായി തരിശുകിടന്ന റാണി-ചിത്തിര കായലിൽ 500 ഏക്കറും ഏറ്റെടുത്തു കൃഷിയിറക്കി.

ജലപരിപാലനം കാര്യക്ഷമമാക്കാൻ സുപ്രധാനനടപടികൾ. വരൾച്ചക്കെടുതി തടയാൻ എടുത്ത അടിയന്തരനടപടികൾക്കു മാദ്ധ്യമപ്രശംസ. നടപടികൾ ദുരന്തനിവാരണസ്വഭാവത്തിൽ. തിരുവനന്തപുരം നഗരത്തിൽ നെയ്യാറിൽനിന്നു കുടിവെള്ളം എത്തിച്ചത് യുദ്ധകാലാടിസ്ഥാനത്തിൽ. നിർവധി പദ്ധതികൾ അതിവേഗം പൂർത്തിയാക്കി.
വനമേഖലയിലെ 3000 ജലസ്രോതസ്സുകൾ കണ്ടെത്തി. 450 എണ്ണം സംരക്ഷിച്ചു. 295 ഹെക്ടർ കണ്ടൽമേഖല റിസർവ്വ് വനമാക്കി. 500 ഹെക്ടർകൂടി ഉടൻ.
നെൽവയൽ തണ്ണീർതടസംരക്ഷണനിയമപ്രകാരം 791 പഞ്ചായത്തിൽ ഡാറ്റാബാങ്ക് ആയി. 128 എണ്ണം അന്തിമഘട്ടത്തിൽ. എല്ലാ ജില്ലയിലും റിവർ മാനേജ്‌മെന്റ് കമ്മിറ്റിയും സംസ്ഥാനത്ത ഉന്നതതലസമിതിയും.

ജനസൗഹൃദ സർക്കാരാശുപത്രികൾ – ആർദ്രം മിഷൻ

ആദിവാസികൾ, മൽസ്യത്തൊഴിലാളികൾ തുടങ്ങി പ്രാന്തവൽക്കരിക്കപ്പെട്ടവരുടേയും സ്ത്രീകളുടേയും പ്രായാധിക്യമുള്ളവരുടേയും ആരോഗ്യാവശ്യങ്ങൾ നിറവേറ്റാനും സമകാലിക ആരോഗ്യപ്രശ്‌നങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ പരിഹരിക്കാനുമുള്ള പദ്ധതി. സർക്കാരാശുപത്രികളുടെ വിപുലീകരണം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കൽ, ജീവിതശൈലീരോഗങ്ങളിൽനിന്നു പരിരക്ഷ, കുറഞ്ഞ ചെലവിൽ മരുന്നുകൾ, നഴ്സിംഗ് വിദ്യാഭ്യാസരംഗത്ത് അന്താരാഷ്ട്രനിലവാരം, ആരോഗ്യസ്ഥാപനങ്ങളിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കു കൂടുതൽ ഉത്തരവാദിത്വങ്ങൾ എന്നിവയൊക്കെ കോർത്തിണക്കിയിരിക്കുന്നു.

പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുന്നു. ആദ്യഘട്ടത്തിൽ 170 കേന്ദ്രങ്ങൾ.
ആധുനികവൈദ്യരംഗത്തെ സ്ഥാപനങ്ങളെ ബന്ധിപ്പിച്ച് ഇന്ത്യയിലെ ആദ്യ ‘ഇ-ഹെൽത്ത്’ പദ്ധതി തുടങ്ങി.

2020ലും 2030ലും ആരോഗ്യരംഗത്തു നേടേണ്ട ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് കർമ്മപദ്ധതിയിലേക്ക്.
ക്യാൻസർ ചികിത്സയ്ക്ക് വിപുലവും ചെലവുകുറഞ്ഞതുമായ സംവിധാനം. അഞ്ചു സർക്കാർ മെഡിക്കൽ കോളേജുകളിൽ ക്യാൻസർകേന്ദ്രങ്ങൾ തുടങ്ങുന്നു. ഡോക്ടർമാരുടെ 105 തസ്തിക സൃഷ്ടിച്ചു. കൊച്ചി ക്യാൻസർ സെന്ററിൽ ഒ.പി.. 355 കോടി രൂപയുടെ ക്യാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ തുടങ്ങുന്നു. രണ്ടു മെഡിക്കൽ കോളേജിലും എട്ടു ജില്ലാ ആശുപത്രിയിലും കാത്ത് ലാബും കാർഡിയാക് കെയർ യൂണിറ്റും 44 താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റും തുടങ്ങാൻ നടപടി.

സമ്പൂർണ്ണപാർപ്പിടം – ലൈഫ് മിഷൻ

പല പദ്ധതികൾക്കുശേഷവും വീടില്ലാത്ത മുഴുവൻ സാധാരണക്കാർക്കും സുരക്ഷിതമായ വീടും ജീവനോപാധിയും ഉറപ്പാക്കാനുള്ള സമ്പൂർണ്ണ ഭവന മിഷൻ. ഭൂരഹിതർക്കു വീടു നൽകുന്ന പദ്ധതി എന്ന പ്രത്യേകതയുമുണ്ട്. മറ്റു പദ്ധതികളിൽ ലഭിച്ച വീട് വാസയോഗ്യമാക്കാനും അവസരം. സമൂഹത്തിൽ സുരക്ഷിതമായും സ്വാഭിമാനത്തോടെയും ഉള്ള ജീവിതമാണു ലൈഫ് മിഷന്റെ ലക്ഷ്യം.
സാധാരണക്കാർക്കു വീടു വയ്ക്കാൻ തടസ്സമില്ലാതാക്കി. 2008 നുമുമ്പു നികന്ന, ഡാറ്റാബാങ്കിൽ ഉൾപ്പെടാഞ്ഞ ഭൂമിയിൽ വീടു വയ്ക്കാൻ കഴിയുമാറു സർക്കുലർ ഇറക്കി.

പാവങ്ങൾക്കു ഭൂമി നൽകാൻ എല്ലാ താലൂക്കിലും ലാൻഡ് ബോർഡ് ആയി. പ്രത്യേക സർവ്വെ ഏർപ്പെടുത്തി.

അർഹതപ്പെട്ടവർക്കെല്ലാം പട്ടയം.

20,000ത്തോളം പേർക്കു പട്ടയം നൽകി. ഇടുക്കിയിൽ മാത്രം പതിനായിരം പേർക്ക്.

മത്സ്യത്തൊഴിലാളികൾക്കുള്ള സമ്പൂർണഭവനപദ്ധതിയിൽ 3,017 പേർക്ക് 60.34 കോടി രൂപ നൽകി. അഞ്ച് വർഷത്തിനുള്ളിൽ എല്ലാവർക്കും ഭൂമിയും വീടും ലക്ഷ്യം.

വാസയോഗ്യമായ ഭൂമി കണ്ടെത്താൻ ആറു ലക്ഷം രൂപ വരെ നൽകുന്ന 48 കോടി രൂപയുടെ പുതിയ പദ്ധതി. ഭൂമിയും വീടുമില്ലാത്ത 219 കുടുംബങ്ങൾക്ക് 21.65 കോടി രൂപ ചെലവിൽ ഫ്‌ളാറ്റ്. മുഴുവൻ മത്സ്യത്തൊഴിലാളിഭവനത്തിലും ശൗചാലയത്തിനു പദ്ധതി.

മത്സ്യതൊഴിലാളികള്‍ക്കും കശുവണ്ടി തൊഴിലാളികള്‍ക്കും ആശ്വാസം

മത്സ്യത്തൊഴിലാളികളുടെ പെൺമക്കൾക്ക് കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിൽ 2000 സൈക്കിൾ വിതരണം ചെയ്യുന്നു.
തിരുവനന്തപുരത്തു തുമ്പയിലും പുല്ലുവിളയിലും ഒരു കോടി ചെലവിൽ കൃത്രിമപ്പാരുകൾ. 13 മീൻപിടിത്തതുറമുഖങ്ങൾക്കു പഠനം.
ഹാച്ചറി നിർമ്മിക്കാനും നവീകരിക്കാനുമായി 20 കോടിയുടെ ഭരണാനുമതി. അത്യുത്പാദകമായ ജനിതകയിനം തിലാപ്പിയ വിത്തുകൾക്ക് അഞ്ചുകോടി രൂപവീതം ചെലവിൽ രണ്ടു സാറ്റലൈറ്റ് ഫാം.

കാഷ്യു കോർപ്പറേഷന്റെയും കാപ്പക്‌സിന്റെയും പൂട്ടിക്കിടന്ന 40 കശുവണ്ടി ഫാക്ടറികൾ തുറന്നു. 18,000 പേർക്കു തൊഴിൽ തിരിച്ചുനൽകി.
പൂട്ടിക്കിടക്കുന്ന പകുതിയിലധികം സ്വകാര്യകശുവണ്ടി ഫാക്ടറികൾ തുറന്നു. തോട്ടണ്ടി തടസ്സമില്ലാതെ ലഭ്യമാക്കാനും നടപടി. തദ്ദേശീയമായി തോട്ടണ്ടി സമാഹരിക്കുന്നു. ഈ സീസണിൽ സംഭരണം തുടങ്ങും. സ്വയംപര്യാപ്തിക്ക് വിവിധ വകുപ്പുകളുമായി ചേർന്ന് കശുമാവുകൃഷി വ്യാപിപ്പിക്കുന്നു.

കശുവണ്ടിത്തൊഴിലാളികൾക്ക് 2016-ലെ ബോണസ്സിനത്തിൽ 16 കോടി രൂപയും ഗ്രാറ്റുവിറ്റിയും നൽകി.
കയർമേഖലയുടെ പുനഃസംഘാടനം തുടങ്ങി. തൊഴിൽ കളയാതെ സമ്പൂർണ്ണയന്ത്രവൽക്കരണം ലക്ഷ്യം.
പരമ്പരാഗത ഉൽപന്നങ്ങൾ സംഭരിക്കാൻ ശക്തമായ ധനപിന്തുണ. സംഭരണത്തിൽ 15-20 ശതമാനം വളർച്ച.

മറ്റു ചില പ്രധാന നേട്ടങ്ങൾ

മലയാളഭാഷ സ്‌കൂളുകളിൽ നിർബന്ധമാക്കി.
ലഹരിവിമുക്തകേരളത്തിനു വാർഡുതലംവരെയുള്ള 100 കോടി രൂപയുടെ ബൃഹദ്പദ്ധതി ‘വിമുക്തി’ തുടങ്ങി.

ഓണം, റംസാൻ, ക്രിസ്മസ് ഫെയറുകൾ നടത്തി. പട്ടികജാതി-പട്ടികവർഗ്ഗവിഭാഗങ്ങൾക്കു കിറ്റ് വിതരണം ചെയ്തു. ഓണത്തിന് വിദ്യാർത്ഥികൾക്കു സൗജന്യമായി അഞ്ച് കിലോ അരി വിതരണം ചെയ്തു.

അരിയുടെ കമ്പോളവില കൃത്രിമമായി വർദ്ധിച്ചിരുന്ന സമയത്ത് ബംഗാളിൽനിന്ന് അരിയിറക്കി വില കുറച്ചുനിർത്തി. പതിമൂന്ന് അവശ്യവസ്തുക്കളുടെ വില പിടിച്ചുനിർത്താൻ വിപണിയിൽ ഇടപെട്ടു.

ഓണത്തിന് 1350ഉം വിഷുവിന് 1096 ഉം വിപണികളിലൂടെ വിഷമില്ലാത്ത നാടൻ പച്ചക്കറി ലഭ്യമാക്കി. കർഷകർക്ക് 10 ശതമാനം അധികവില നൽകി; വിറ്റത് 30 ശതമാനം വിലകുറച്ച്.

വിലക്കയറ്റം തടയാൻ സപ്ലൈകോ 440 കോടി രൂപ സബ്‌സിഡിയായി വിനിയോഗിച്ചു. സപ്ലൈകോയ്ക്ക് 4200 കോടി രൂപയുടെ റെക്കോർഡ് വിറ്റുവരവ്. അഞ്ചുവർഷവും 13 ഇനം നിത്യോപയോഗസാധനങ്ങളുടെ വില കൂട്ടില്ലെന്ന വാഗ്ദാനം പാലിച്ചുപോരുന്നു.

എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിൽ മെറിറ്റും സാമൂഹികനീതിയും ഉറപ്പാക്കി. സ്വാശ്രയകോളേജ് മെറിറ്റ് സീറ്റിൽ ഫീസ് കുറച്ചു. പ്രവേശനം കൃത്യസമയത്തു പൂര്ത്തീ കരിച്ചു.

സ്വാശ്രയമെഡിക്കൽകോളെജുകളിൽ തലവരി തടഞ്ഞു; മെറിറ്റ് ഉറപ്പാക്കി. മെരിറ്റ് സീറ്റ് 800 ൽനിന്ന് 1150 ആക്കി.

റവന്യുവകുപ്പിന്റെ എല്ലാ സർട്ടിഫിക്കറ്റും ഓൺലൈൻ. ഈ അദ്ധ്യയനവർഷം മുതൽ വിദ്യാഭ്യാസാവശ്യത്തിനുള്ള ജാതിസർട്ടിഫിക്കറ്റിന്റെ കാലാവധി 3 വർഷവും വരുമാനസർട്ടിഫിക്കറ്റിന്റേത് ഒരുവർഷവും നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്റേത് ആജീവനാന്തവും ആക്കി.

മുഖ്യമന്ത്രിയടെ ദുരിതാശ്വാസനിധിവഴി 86,336 പേർക്കു 105.63 കോടി രൂപ സഹായം.
ഖാദി വായ്പയ്ക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി.
ചെന്നൈ വെള്ളപ്പൊക്കസമയത്തും കാവേരീവിധിയെ തുടർന്നു ബാംഗ്ലൂരിൽ കലാപമുണ്ടായപ്പോഴും മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിച്ചു.
പട്ടികജാതിവിഭാഗക്കാർക്ക് 15,000 വീട് അനുവദിച്ചു.

83103 പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ വിതരണം നടത്തി. 1.53 ലക്ഷം ഓണക്കിററ്, 14800 ഓണക്കോടി. ജനനി ജൻമരക്ഷ – 11850 പേർക്ക് സഹായം. മൺസൂണിൽ പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് 25 കോടിയുടെ ഭക്ഷ്യധാന്യം. ആറുലക്ഷം പട്ടികജാതിവിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസാനുകൂല്യം. കടാശ്വാസപദ്ധതിക്ക് 85 കോടി. ഗോത്രസാരഥിക്ക് 6.67 കോടി.

എസ്സി, എസ്റ്റി, ഒഇസി വിദ്യാഭ്യാസാനുകൂല്യത്തിൽ 25 മുതൽ 100 വരെ ശതമാനം വർദ്ധന. ഒപ്പം, 1.4 ലക്ഷം ഒബിസി വിദ്യാർത്ഥികളുടെ കുടിശിക കൊടുത്തുതീർത്തു. 1537 വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്. എടമലക്കുടി ഗിരിവർഗ്ഗപഞ്ചായത്തിന്റെ സമഗ്രവികസനത്തിനു പാക്കേജ് പ്രഖ്യാപിച്ചു.

ഭവനരഹിതരും ഭൂരഹിതരുമായ പട്ടികജാതിക്കാരുടെ പുനരധിവാസത്തിന് 440 കോടി രൂപ വിനിയോഗിച്ചു. 16,363 സ്പിൽ ഓവർ വീടുകളിൽ 4,567 എണ്ണം പൂർത്തിയാക്കി. 4,465 കുടുംബങ്ങൾക്ക് വീട് വയ്ക്കാൻ സ്ഥലം നൽകി, 7,167 വീടുകളുടെ അറ്റകുറ്റപണി നടത്തി. പുതുതായി 14,946 വീടുകൾ ആരംഭിച്ചതിൽ 967 എണ്ണം പൂർത്തിയാക്കി.

പട്ടികവർഗ്ഗഭവനനിർമ്മാണപദ്ധതിയിൽ 23,197 വീടുകളുടെ നിർമ്മാണത്തിനായി 177 കോടി രൂപ നൽകി. ഇതിൽ 4,158 വീടുകൾ പൂർത്തീകരിച്ചു.
പട്ടികജാതിസങ്കേതങ്ങളുടെ സമഗ്രവികസനത്തിനു ‘അംബേദ്കർ ഗ്രാമപദ്ധതി’ തുടങ്ങി.

2159 പട്ടികവർഗ്ഗക്കാരുടെ ഒരു ലക്ഷം രൂപ വരെയുള്ള കടം എഴുതിത്തള്ളി. ചെലവ് ആറുകോടി രൂപ.

37,766 ഗുണഭോക്താക്കൾക്ക് 317 കോടി രൂപ വായ്പ. പിന്നാക്കവികസനകോർപ്പറേഷന്റെ ചരിത്രനേട്ടം.

പിന്നാക്കവിഭാഗവികസനത്തിനുള്ള ദേശീയ ഏജൻസികളുടെ ഫണ്ട് വിനിയോഗത്തിൽ സർവ്വകാലറെക്കോർഡ്. വിനിയോഗം 183 കോടി രൂപ
മൂന്നുവർഷമായ എല്ലാ മിനിമം വേതനവും പരിഷ്‌ക്കരിച്ചുവരുന്നു.

പൂട്ടിക്കിടന്ന കയർ, തോട്ടം, പൊതുമേഖലാസ്ഥാപനങ്ങൾ എന്നിവയിലെ 12116 തൊഴിലാളികൾക്ക് 2,17,64,450 രൂപ എക്‌സ്‌ഗ്രേഷ്യാധനസഹായം അനുവദിച്ചു; ഓണക്കാലത്ത് 1,80,69,600 രൂപ വിതരണം ചെയ്തു.
രണ്ടുവർഷത്തിനകം വനം കൈയ്യേറ്റം പൂർണ്ണമായി തടയാൻ പദ്ധതി. ഒറ്റവർഷം 12,500 ജണ്ട സ്ഥാപിച്ച് 600 കിലോമീറ്റർ വനാതിർത്തി രേഖപ്പെടുത്തി.
സംസ്ഥാനത്തിനും പ്രവാസികൾക്കും ഒരുപോലെ ഗുണകരമാകുമാറു നയരൂപവത്ക്കരണത്തിനുള്ള ചർച്ചാവേദിയായി പ്രവാസികളുടെ പ്രതിനിധികളടങ്ങുന്ന ‘ലോകകേരളസഭ’.

സ്‌കൂൾക്കുട്ടികള്ക്ക്ര സൗജന്യ ഇന്ഷ്വുാറസും രക്ഷിതാക്കൾ മരിച്ചാൽ കുട്ടിക്ക് സ്ഥിരനിക്ഷേപമായി 50,000 രൂപയും.
കുട്ടികളുടെ കുറവുമൂലം തസ്തിക നഷ്ടപ്പെട്ട നാലായിരത്തിലധികം അദ്ധ്യാപകരെ പുനര്വിലന്യസിച്ചു. അദ്ധ്യാപകബാങ്ക് നിയമവിധേയമാക്കി.

1000 ച. അടി വരെയുള്ള വീടുകൾക്കു കണക്ഷനു വീട്ടുനമ്പറോ കൈവശസർട്ടിഫിക്കറ്റോ വേണ്ട. ശേഷിയില്ലാത്ത കുടുംബങ്ങളുടെ വീട് വൈദ്യുതിബോർഡ് വയർ ചെയ്യും.
അപേക്ഷകൾ ഓൺലൈനാക്കി.
പരാതിക്കു ടോൾഫ്രീ നമ്പർ 1912. പരിഹാരത്തിനു കേന്ദ്രീകൃതസംവിധാനം.

കാസർകോട്ട് 200 മെഗാവാട്ടിന്റെ സോളാർ പാർക്ക്. 30 മെഗാവാട്ട് പൂർത്തിയായി. 12 മെഗാവാട്ട് സോളാർ വൈദ്യുതി വേറെയും.

വെള്ളത്തൂവൽ, പതങ്കയം, പെരുന്തേനരുവി ജലവൈദ്യുതിപദ്ധതികൾ കമ്മിഷൻ ചെയ്തു.
10,000 കോടി രൂപയുടെ ‘ട്രാൻസ്ഗ്രിഡ് 2.0’ പ്രസരണപദ്ധതി.

വിള ഇൻഷുറൻസ് നഷ്ടപരിഹാരം ഇരട്ടി മുതൽ പത്തിരട്ടി വരെ ആക്കി.

ഭൂമി കൃഷിയോഗ്യമാക്കാൻ ‘സുജലം സുഫലം’ പദ്ധതി നടപ്പാക്കി.
ക്ലസ്റ്റർ രീതിയിൽ സമഗ്ര നാളികേരകൃഷി വികസനത്തിന് 500 ഹെക്ടർ വീതമുള്ള കേരഗ്രാമങ്ങൾ.

പ്രകൃതിക്ഷോഭങ്ങളിലെ വിളനഷ്ടപരിഹാരം 2012 മുതലുള്ള കുടിശിക 52.00 കോടി രൂപ അടിയന്തരസഹായം നൽകി.
മായമില്ലാത്ത ‘കുട്ടനാടൻ അരി’യുടെ നാലു വിപണകേന്ദ്രങ്ങൾ തുടങ്ങി. 5000 ടൺ നെല്ല് സംഭരിക്കുന്ന സൈലോ നിർമാണം പൂർത്തിയാക്കി.
പൊലീസ് സേന ഇനി ആധുനികം. ഇതിനായി 30 കോടി രൂപ അനുവദിച്ചു. 100 സ്റ്റേഷനുകൾ സ്മാര്ട്ട്ട ആക്കി.

ജനമൈത്രി പദ്ധതി എല്ലാ സ്റ്റേഷനിലേക്കും വ്യാപിപ്പിച്ചു.

പഴുതടച്ച കുറ്റാന്വേഷണമികവ്. ജിഷാ കേസ്, നന്തന്‌കോ ട് കൊലപാതകം, ഹൈടെക് എ.റ്റി.എം കവര്ച്ചതകൾ ഉള്‌പ്പെ ടെ സമയബന്ധിതമായി തെളിയിച്ചു.
റോഡപകടത്തിൽ പരിക്കേല്ക്കുേന്നവരെ അടിയന്തരശുശ്രൂഷ നല്കി ആശുപത്രിയിൽ എത്തിക്കാൻ ഓരോ സര്ക്കി്‌ളിലും 50 സോഫ്റ്റ് വോളണ്ടിയര്മാഎർ ഉടൻ.
അഴിമതി അറിയിക്കാൻ ജനങ്ങൾക്കായി രണ്ട് മൊബൈൽ ആപ്ലിക്കേഷനുകൾ. പുതിയ ജീവനക്കാർക്ക് അഴിമതിവിരുദ്ധ ഇന്ഡിക്ഷൻ ട്രെയിനിങ്.

ട്രഷറിയിൽ കോർബാങ്കിംഗും സംയോജിത ധനമാനേജ്‌മെന്റും. ആർക്കും ഏതു ട്രഷറിയിൽനിന്നും പണം പിൻവലിക്കാം. സർക്കാർബില്ലുകൾ അടയ്ക്കാം. ബാങ്കിലേക്കു പണം മാറ്റാം. ഒട്ടേറെ പുതിയസേവനങ്ങൾ. നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ നടപടി.
ലോട്ടറി വിറ്റുവരവിൽ 17 ശതമാനം വളർച്ച.
കെ.എസ്.എഫ്.ഇ. പ്രവാസിച്ചിട്ടി തുടങ്ങുന്നു. 12,000 കോടിരൂപ വികസനനിക്ഷേപവും ലക്ഷ്യം.
നോട്ടുനിരോധത്തിന്റെ ദുരിതത്തിൽ ആശ്വാസനടപടികൾ.

ആശ വർക്കർമാരുടെ ശമ്പളം 1000-ൽനിന്ന് 1500 ആക്കി. ആശ്വാസകിരണം പദ്ധതി പുനരാരംഭിച്ചു.
അങ്കണവാടികളിൽ ക്രെഷ് ആരംഭിക്കുന്നു. ആദ്യം 250 കേന്ദ്രത്തിൽ.

മാലിന്യനിർമ്മാർജ്ജനത്തിൽ മുന്നേറ്റം. നിർമ്മിച്ചത് 2,02,178 ശൗചാലയം.

‘ജലസുഭിക്ഷ’ പരിപാടിയിലൂടെ രണ്ടേകാൽലക്ഷം കിണറു നിറച്ചു. 4.27 ലക്ഷം ഹെക്ടറിൽ നീർത്തടപരിപാലനം. 13,016 കർഷകർക്ക് 18.36 ഹെക്ടറിൽ പുതുതായി ജലസേചനം.
അഴിമതിമുക്ത, സുതാര്യ തദ്ദേശഭരണത്തിന് വെബ്ബധിഷ്ഠിതവഴി – ‘ഫോർ ദ് പീപ്പിൾ’. തദ്ദേശസ്താപനങ്ങളിൽ മരാമത്തുപണികൾക്കു ‘പ്രൈസ്’ സോഫ്‌റ്റ്വെയർ നിർബ്ബന്ധം. അഞ്ചുലക്ഷത്തിനു മുകളിൽ ഇ-ടെൻഡർ. തദ്ദേശസ്ഥാപനങ്ങൾ സമ്പൂർണ്ണ ഇ-പേമെന്റിലേക്ക്.
വികസന-ക്ഷേമപദ്ധതികൾക്കു കൂടുതൽപേരെ അർഹരാക്കാൻ വരുമാനപരിധി ഉയർത്തി.
തൊഴിലുറപ്പുപദ്ധതിയിൽ കേന്ദ്രലക്ഷ്യത്തിന്റെ 113 ശതമാനം നേട്ടം!

പുതുതായി 13,000 കുടുംബശ്രീ യൂണിറ്റുകൾ. അംഗത്വത്തിൽ പത്തുലക്ഷം വർദ്ധന.
കൺസ്യൂമർ ഫെഡ് 64 കോടി രൂപ പ്രവർത്തനലാഭത്തിൽ. 2000 നീതി സ്റ്റോറും 1500 നീതി മെഡിക്കൽ സ്റ്റോറും തുടങ്ങുന്നു. 250 സ്റ്റുഡന്റ്‌സ് മാർക്കറ്റു തുടങ്ങി.
പ്രാഥമികസംഘങ്ങളിലടക്കം ഡിജിറ്റലൈസേഷനും കോർബാങ്കിങ്ങും വരുന്നു. കാർഷികവായ്പകൾ റുപ്പേകാർഡ് വഴിയും.

നോട്ട് നിരോധന പ്രതിസന്ധിയിൽ മോറട്ടോറിയമടക്കം നിരവധി നടപടികൾ. പരമാവധി വായ്പ 60 ലക്ഷം രൂപയായി ഉയർത്തി. 3300-ലധികം കോടി രൂപയുടെ വിവിധപെൻഷനുകൾ സഹ. സംഘങ്ങൾ വീടുകളിലെത്തിച്ചു.

സഹകരണബാങ്കുകളിലെയും വകുപ്പിലെയും ഒഴിവുകൾ പി.എസ്.സിക്കു റിപ്പോർട്ട് ചെയ്തു.
84 കോടി രൂപയുടെ ടൂറിസം പദ്ധതികൾക്കു ഭരണാനുമതി. പദ്ധതിവിനിയോഗം 98.5%.
84 ടൂറിസം കേന്ദ്രങ്ങളിൽ ”ഗ്രീൻ കാർപ്പറ്റ്” പദ്ധതി. ഉത്തരവാദിത്തടൂറിസം എല്ലാം ജില്ലയിലേക്കും വ്യാപിപ്പിക്കാൻ മിഷൻ.

എല്ലാ ജില്ലയിലും അഡ്വഞ്ചർ പാർക്കു സ്ഥാപിക്കുന്നു. രണ്ടെണ്ണം പൂർത്തിയായി.
തീർത്ഥാടനടൂറിസത്തിനു പദ്ധതികൾ.
കേരള ടൂറിസത്തിന്റെ രാജ്യാന്തരപ്രചാരണത്തിനു വിപുലമായ പരിപാടി.

300 കോടി രൂപയുടെ മലനാട് – മലബാർ ക്രൂസ് ടൂറിസം പദ്ധതി അടുത്തവർഷം ആദ്യം നാടിനു സമർപ്പിക്കും.
കലാകാരർക്കുള്ള പെൻഷൻ ഇരട്ടിയാക്കി
ജാതിചിന്തയ്‌ക്കെതിരെ ആറായിരം പ്രചരണയോഗങ്ങൾ നടത്തി –

ശ്രീനാരായണഗുരുവിന്റെ ‘നമുക്കു ജാതിയില്ല’ വിളംബരശതാബ്ദി സമുചിതം കൊണ്ടാടി.
പ്രവാസികളിൽ മലയാളഭാഷയും സംസ്‌ക്കാരവും വ്യാപിപ്പിക്കാൻ മലയാളം മിഷന്റെ സമഗ്രപദ്ധതി
എല്ലാ ജില്ലയിലും 40 കോടി രൂപവീതം ചെലവിൽ സാംസ്‌കാരിക സമുച്ചയങ്ങൾ; സംസ്ഥാനത്ത് നൂറ് സിനിമാതീയറ്റർ സമുച്ചയങ്ങൾ;

ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദി; ചിത്രാഞ്ജലി സ്റ്റുഡിയോയിൽ അന്താരാഷ്ട്രനിലവാരമുള്ള ഫിലിം സിറ്റി; നാടകത്തിനു സ്ഥിരം വേദി; ആയിരം യുവ കലാകാരർക്ക് ഫെലോഷിപ്പ് പദ്ധതി
696 കർഷകർക്ക് കറവയന്ത്രത്തിനു സഹായം നൽകി. കേന്ദ്ര സഹായത്തോടെ കന്നുകാലി ഇൻഷ്വറൻസ് പദ്ധതി. രാത്രികാല അടിയന്തര വെറ്ററിനറി സേവനം 15 ബ്ലോക്കുകളിൽക്കൂടി. 12 ജില്ലകളിൽ മാതൃകാ മൃഗസംരക്ഷണഗ്രാമങ്ങൾ. പക്ഷിപ്പനി നിയന്ത്രിക്കുകയും നഷ്ടപരിഹാരം നൽകുകയും ചെയ്തു. 705 സ്‌കൂളിൽ മുട്ടക്കോഴിവളർത്തൽ.
മൃഗസംരക്ഷണവകുപ്പിനു കീഴിൽ പേവിഷവാക്‌സിൻ നിർമ്മാണം തുടങ്ങി.

തിരുവനന്തപുരം പാലോട്ട് വൈൽഡ് ലൈഫ് സ്റ്റഡി സെന്ററും ഓങ്കോളജി സെന്ററും ആരംഭിച്ചു.
ഉരുക്കൾ നഷ്ടപ്പെട്ട കർഷകർക്ക് ഒരുകോടിരൂപ നഷ്ടപരിഹാരം നൽകി. ഗോവർദ്ധിനി പദ്ധതിയിൽ 73538 പശുക്കുട്ടികൾക്കു ശാസ്ത്രീയപരിചരണം.
വിൽക്കുന്ന പാലിന്റെയും 70-ലധികം പാലുല്പന്നങ്ങളുടെയും ഗുണമേന്മ ഉറപ്പാക്കാൻ നടപടി.

ക്ഷീരകർഷകർക്ക് അഞ്ചുകോടി രൂപയുടെ കടാശ്വാസം നൽകി.
7000-ൽപ്പരം കറവപ്പശുക്കളെയും 2500-ഓളം കിടാരികളെയും വിതരണം ചെയ്തു.
12.5 ലക്ഷത്തോളം കർഷകർക്ക് 2.5 കോടി രൂപ കാലിത്തീറ്റസബ്സിഡി നൽകി.
അനധികൃതമദ്യം, മയക്കുമരുന്നുകൾ, മറ്റു ലഹരിവസ്തുക്കൾ എന്നിവ തടയാൻ നടപടി ശക്തിപ്പെടുത്തി. കേസേടുക്കുന്നതിൽ വൻ വർദ്ധന.
എക്‌സൈസ് ചെക് പോസ്റ്റുകൾ ആധുനികീകരിക്കുന്നു.

ഏഴു ചെക് പോസ്റ്റിൽ കണ്ടയിനർ മോഡ്യൂൾ; 25 ചെക്ക്‌പോസ്റ്റിൽ ഹൈമാസ്റ്റ് ലാമ്പുകൾ, 14 ഇടത്ത് സിസിറ്റിവി ക്യാമറ. വകുപ്പ് ഇ-ഭരണത്തിലേക്ക്.
വ്യാജമദ്യം തടഞ്ഞും കാര്യശേഷി ഉയർത്തിയും ബിവറേജസ് കോർപ്പറേഷൻ 557 കോടിരൂപ അധികവരുമാനം നേടി. സർക്കാർഖജനാവിലേക്കു നൽകിയ തുകയിൽ 566 കോടി വർദ്ധന.
30 വിദേശമദ്യ ചില്ലറവില്പനശാലകൾ മാതൃകാവില്പനശാലകളാക്കി. 80 എണ്ണംകൂടി ആക്കും.

ട്രാവൻകൂർ ഷുഗേഴ്‌സ് 439 കോടി രൂപയുടെ അധികവരുമാനം സർക്കാരിലേക്കു നൽകി.
പുതുക്കിയ റേഷൻ കാർഡ് വിതരണം ചെയ്തു. വാതിൽപ്പടിവിതരണം നടപ്പാക്കി. റേഷൻ കടകളുടെ കമ്പ്യൂട്ടർവൽക്കരണത്തിനു നടപടി.
സപ്ലൈകോ 1,19,617 കർഷകരിൽനിന്ന് 22.50 രൂപ നിരക്കിൽ 986 കോടി രൂപയുടെ 4.37 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചു. 625 കോടി രൂപ നൽകി. ഉടൻ പണം നൽകാൻ പുതിയ പദ്ധതി.
കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി റേഷൻ സബ്‌സിഡി പുന:സ്ഥാപിച്ചു. മുൻഗണനാ പട്ടികയിലെ അപാകം അദാലത്ത് നടത്തി പരിഹരിക്കും.
റേഷൻ സംവിധാനത്തിലെ അഴിമതിയും കരിഞ്ചന്തയും വിലക്കയറ്റവും ഇല്ലാതാക്കാൻ കർമ്മപദ്ധതി. വ്യാപാരികൾക്കു വേതനപാക്കേജ് പരിഗണനയിൽ.

പൊതുമേഖലാസ്ഥാപനങ്ങളിൽനിന്നു വൈദ്യുതിബോർഡ് മുൻഗണനയിൽ ഉല്പന്നങ്ങൾ വാങ്ങും.
ഭൂമി ഏറ്റെടുത്ത് സൂക്ഷ്മ – ഇടത്തരം സംരംഭങ്ങൾ തുടങ്ങാൻ സൗകര്യം സൃഷ്ടിക്കുന്നു. ജില്ലാവ്യവസായകേന്ദ്രങ്ങൾ പരിഷ്‌കരിക്കുന്നു.
പരമ്പരാഗതരംഗത്ത് ആധുനികീകരണത്തിനും ലോകവിപണി വികസിപ്പിക്കാനും പദ്ധതി.
പ്രതിസന്ധിയിലായിരുന്ന തുണിമില്ലുകൾ തുറന്നു. പ്രവർത്തനക്ഷമത20% ഉയർത്തി.
വ്യവസായവകുപ്പിന്റെ പദ്ധതിയാസൂത്രണത്തിനുവേണ്ട അടിസ്ഥാനവിവരങ്ങൾ അടങ്ങുന്ന കേരള എംഎസ്എംഇ ജിയോപോർട്ടൽ ‘വ്യവസായ ജാലകം’ നിലവിൽവന്നു. വ്യവസായഭൂപടം തയ്യാറാക്കുന്നു.

പുതുതായി 13,052 സൂക്ഷമ ചെറുകിട ഇടത്തരം സംരംഭങ്ങൾ ആരംഭിച്ചു.
ഭൂമിയും വീടും കടലെടുത്തവരെ പുനരധിവസിപ്പിക്കാൻ 25 കോടിയുടെ പാക്കേജ്. 10 ലക്ഷം രൂപ വരെ സഹായം 248 കുടുംബങ്ങൾക്കു നൽകി. പഞ്ഞമാസ സമ്പാദ്യ സമാശ്വാസ തുക മാസം 2700-ൽനിന്നു 4500 രൂപയാക്കി. 1,85,710 പേർക്കു പ്രയോജനം.

കയർഭൂവസ്ത്രത്തിന്റെ ഉപയോഗം വർദ്ധിപ്പിക്കാൻ പരിപാടി.

അഭിഭാഷകക്ഷേമനിധി തുക 5 ലക്ഷം രൂപയിൽനിന്ന് 10 ലക്ഷം രൂപയാക്കി. ചികിൽസാസഹായം 5000 രൂപ ഒരു ലക്ഷം രൂപയാക്കി. 5000 രൂപ വരെ പെൻഷൻ വാങ്ങുന്ന അഭിഭാഷകർക്കും ക്ഷേമനിധി ആനുകൂല്യം. അഭിഭാഷകക്ഷേമനിധിലേക്കുള്ള കോർട്ട് ഫീ വിഹിതം 35 ൽനിന്ന് 70 ശതമാനം ആക്കി. ജൂനിയർ അഭിഭാഷകർക്ക് ആദ്യമൂന്നുവർഷം സ്‌റ്റൈപ്പെന്റ്. വക്കീൽ ഗുമസ്തരുടെ ഉൽസവബത്ത ഇരട്ടിയാക്കി.

കർഷകതൊഴിലാളി ക്ഷേമപെൻഷന്റെ വരുമാനപരിധി 11,000-ൽനിന്ന് ഒരുലക്ഷം രൂപയാക്കി.

തുണിക്കടകളിൽ തൊഴിലാളികൾക്ക് ഇരിക്കാനും മുലയൂട്ടാനുമുള്ള സൗകര്യം, ഹോസ്റ്റൽ, ടോയ്‌ലറ്റ് എന്നിവ ഉറപ്പുവരുത്താൻ ഊർജ്ജിതയിടപെടൽ.
തൊഴിൽവകുപ്പുമായി ബന്ധപ്പെട്ട മിക്ക സേവനങ്ങളും ഓൺലൈനായി നൽകുന്നു.
ഇതരസംസ്ഥാനത്തൊഴിലാളികൾക്ക് സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി – ആവാസ്.
ഇതരസംസ്ഥാനക്കാരടക്കമുള്ള തുച്ഛവരുമാനക്കാരായ തൊഴിലാളികൾക്ക് താമസം, ആരോഗ്യം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയവയ്ക്കായി ‘ഭവനം ഫൗണ്ടേഷ’നുകീഴിൽ വിവിധ പദ്ധതികൾ
തൊഴിൽ നിയമങ്ങൾ തൊഴിലാളികൾക്ക് അനുകൂലമായി ഭേദഗതി ചെയ്യുന്നു. നിയമലംഘനങ്ങൾക്കുള്ള പിഴ 500-ൽനിന്നു രണ്ടുലക്ഷം രൂപവരെയാക്കുന്നു. ബില്ല് രാഷ്ട്രപതിക്ക് അയച്ചു.

വ്യാവസായിക തൊഴിൽത്തർക്കനിയമത്തിൽ സെയിൽസ് പ്രൊമോഷൻ തൊഴിലാളികളെക്കൂടി ഉൾപ്പെടുത്തി നിയമഭേദഗതി.
അസംഘടിത മേഖലയിൽ നിയമപ്രകാരമുള്ള വേതനം യഥാസമയം ഉറപ്പാക്കുന്ന വേതനസുരക്ഷാപദ്ധതി (ഇ-പേയ്‌മെന്റ്) എല്ലാ ജില്ലയിലും ത്വരിതഗതിയിൽ നടപ്പാക്കുന്നു.
ദേവസ്വം ബോർഡുകളിൽ ക്ഷേത്രജോലികളിലേക്കുള്ള നിയമനങ്ങൾ സുതാര്യമാക്കി. ദേവസ്വം നിയമനങ്ങളിലെ അഴിമതി തടയാൻ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നിയമം ഭേദഗതി ചെയ്തു.

ശബരിമല തീർത്ഥാടനവഴികളിൽ 38 ക്ഷേത്രപരിസരങ്ങളിൽ ആധുനികസൗകര്യങ്ങളുള്ള ഇടത്താവളസമുച്ചയങ്ങൾ നിർമ്മിക്കുന്നു. ശബരിമലവികസനത്തിനു 150 കോടി രൂപയുടെ പദ്ധതി കിഫ്ബിയിൽ. ശബരിമല മാസ്റ്റർ പ്ലാൻ സമയബന്ധിതമായി തീർക്കും.
അന്യാധീനപ്പെട്ട ദേവസ്വംഭൂമി തിരിച്ചുപിടിക്കാൻ ദേവസ്വം ട്രൈബ്യൂണൽ.

മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കലിനു മുൻഗണന. എസ്.എം.എസ് അലേർട്ട്. ജനജാഗ്രതാ സമിതികൾ. 100 കോടി രൂപയുടെ കിഫ്ബി പദ്ധതി. നഷ്ടപരിഹാരത്തിന് ഓൺലൈൻ സംവിധാനം.
27 ഇക്കോ ടൂറിസം പ്രദേശങ്ങളിൽ സന്ദർശകസുരക്ഷ. 100 ആദിവാസി യുവാക്കൾക്ക് ഗൈഡ് പരിശീലനം നൽകി.

കുളത്തൂപ്പുഴയിൽ സഞ്ജീവനി വനം പുനരുദ്ധരിച്ചു തുറന്നു. വനംവകുപ്പിന്റെ എല്ലാ ഔഷധസസ്യത്തോട്ടവും പുനരുദ്ധരിച്ചുവരുന്നു.
വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാംഘട്ടം 2019 ഡിസംബറിൽ പൂർത്തിയാക്കും. 565 മീറ്റർ പുലിമുട്ട് നിർമ്മിച്ചു. 800 മീറ്റർ നീളമുള്ള ബർത്തിന്റെ നിർമ്മാണം ഉടൻ തുടങ്ങും.

അഴീക്കൽ തുറമുഖത്തിന്റെ സമഗ്രവികസനത്തിനു കിഫ്ബിവഴി 500കോടി രൂപ. ചാനൽ, ബേസിൻ എന്നിവിടങ്ങളിലെ ആഴം 5 മീറ്റർ ആക്കാൻ 4.9 കോടി രൂപയുടെ ഭരണാനുമതി. മെക്കാനിക്കൽ ഡ്രഡ്ജിങ് ഉടൻ തുടങ്ങും.

സാംസ്‌കാരികവും സാമൂഹികവുമായ മലയാളത്തനിമ നിലനിർത്താൻ പ്രവാസികൾക്ക് വർഷംതോറും ‘ലോകസാംസ്‌കാരികോത്സവം’.
രണ്ടുവർഷത്തിൽ കുറയാതെ വിദേശത്തു ജോലി ചെയ്ത് സ്ഥിരമായി മടങ്ങിയെത്തിയവർക്കു പ്രവാസി പുനരധിവാസ പദ്ധതി. 15734 അപേക്ഷകൾ ബാങ്കിലേക്കു ശുപാർശ ചെയ്തു. 1800 പേർ സംരംഭം തുടങ്ങി.

പാഴായ പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള റോഡ് നിർമ്മാണം വ്യാപകമാക്കിവരുന്നു. നാച്ച്വറൽ റബ്ബർ മിക്‌സ് ബിറ്റുമെനും ജിയോടെക്സ്റ്റയിലും റോഡു നിർമ്മാണത്തിൽ ഉപയോഗിച്ചുതുടങ്ങി.
റോഡ് പൊളിച്ച് അതേ സാമഗ്രികൾകൊണ്ട് കോൾഡ് ഇൻ പ്ലേസ് റീസൈക്ലിംഗ് വിദ്യയിലൂടെ ആലപ്പുഴയിൽ ദേശീയപാത നിർമ്മിച്ചു. ഇന്ത്യയിൽ ഇതു നാലാമത്തേത്.

കൊട്ടാരക്കര ഏനാത്ത് പാലം തകരാറിലായപ്പോൾ അതിവേഗം ബെയ്ലി പാലം നിർമ്മിച്ചു.
പന്തളം പാലം കാലാവധിയ്ക്കു മുമ്പേ പണിതീർത്തു.
സർക്കാർഭൂമിയുടെ പാട്ടവ്യവസ്ഥാലംഘനം പരിശോധിക്കാനും ആവശ്യമെങ്കിൽ കണ്ടുകെട്ടാനും ഉന്നതസമിതി.

11 ജില്ലയിൽ ലാൻഡ് അസൈൻമെന്റ് കമ്മറ്റി.
ലാൻഡ് ട്രിബ്യൂണലുകളിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കാൻ 29 സ്‌പെഷ്യൽ ട്രിബ്യൂണലുകൾ.

ഓൺലൈൻ പോക്കുവരവ് സമ്പൂർണ്ണമാക്കുന്നു. 1116 വില്ലേജിൽ ഭൂരേഖ ഡിജിറ്റൈസ് ചെയ്തു. സംയോജിത ഡിജിറ്റൽ ഭൂവിവരശേഖരണ – നിർവ്വഹണത്തിലേക്ക്.

റവന്യു റിക്കവറി നടപടി ഓൺലൈനാക്കി. രണ്ടുലക്ഷം രൂപവരെയുള്ളതിൽ സാവകാശം നൽകാനും തവണകളാക്കാനും കളക്ടർമാർക്ക് അനുമതി.

ഭൂരേഖകളുടെ ഡിജിറ്റൈസേഷനും സർവ്വെയും പൂർത്തിയായ 884 വില്ലേജുകളിൽ 551 വില്ലേജിലെ വസ്തുക്കളുടെ സ്‌കെച്ച് സർവ്വെ വകുപ്പിന്റെ വെബ് പോർട്ടലിൽ കാണാം. ഓൺലൈനായി ഫീസടച്ച് പ്രിന്റ് ഔട്ട് എടുക്കാം.

ഡ്രൈവിംഗ് ലൈസൻസും ഫിറ്റ്നസ് സർട്ടിഫിക്കറ്റും ടെസ്റ്റ് ദിവസംതന്നെ. തിരുവനന്തപുരം ആർ.റ്റി.ഒ-ൽ നടപ്പാക്കി. ഉടൻ മറ്റിടങ്ങളിലേക്കും.

കെഎസ്ആർറ്റിസി തിരിച്ചുവരവിന്റെ പാതയിൽ. രക്ഷിക്കാൻ പ്രത്യേകപദ്ധതി. കെ.എസ്.ആർ.ടി.സി. 400 ഉം കെ.യു.ആർ.ടി.സി. 64 ഉം ബസുകൾ ഇറക്കി. 31 റൂട്ടുകൾ ദേശസാത്ക്കരിച്ചു. റയിൽവേ ഇല്ലാത്ത പ്രധാന നഗരങ്ങളെ ഇണക്കി മിന്നൽ സർവ്വീസുകൾ ഉടൻ.

സി.എൻ.ജി, എൽ.എൻ.ജി, വൈദ്യുതി, സൗരോർജ്ജം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നു. കിഫ്ബി ഫണ്ടിൽ സി.എൻ.ജി ബസുകളും ഫില്ലിങ് സ്റ്റേഷനുകളും വരുന്നു.

ഫ്രണ്ട്‌സ് ജനസേവന കേന്ദ്രങ്ങളിൽ മോട്ടോർവാഹവകുപ്പിന്റെ സേവനം പുനരാരംഭിച്ചു.

ഇലക്ട്രിക് ഓട്ടോറിക്ഷകളും മറ്റും വങ്ങാൻ സ്ത്രീകൾക്കു പ്രത്യേക കെ.റ്റി.ഡി.എഫ്.സി വായ്പ.
ഹൈക്കോടതി കുപ്പിവെള്ളം നിരോധിച്ചപ്പോൾ ശബരിമലയിൽ കുറ്റമറ്റ കുടിവെള്ളവിതരണശൃംഖല സ്ഥാപിച്ചു. പ്രതിദിനം നൽകിയത് ഏഴര ലക്ഷം ലിറ്റർ.

നാലേമുക്കാൽ ലക്ഷത്തോളം പേർക്കുള്ള ആലപ്പുഴ കുടിവെള്ളപദ്ധതി ഭാഗികമായി കമ്മിഷൻ ചെയ്തു. പശ്ചിമകൊച്ചിയിൽ പണി അവസാനഘട്ടത്തിൽ. മൂവാറ്റുപുഴ വാലി പദ്ധതിയുടെ ഡാമും കനാലും ഡിസ്ട്രിബ്യൂട്ടറികളും പൂർത്തീകരിച്ചു. ജലവിതരണം ഈ മാസം.

പമ്പ-ആളിയാർ കരാർ പ്രകാരമുള്ള ജലം നേടിയെടുത്തു.

കിഫ്ബിയുടെ 1596.47 കോടി രൂപയ്ക്കുള്ള പദ്ധതികൾക്ക് അനുമതി നൽകി.
എറണാകുളം പുറപ്പള്ളിക്കാവിൽ നൂറുകോടി രൂപയുടെ റഗുലേറ്റർ കം ബ്രിഡ്ജ് പൂർത്തീകരിച്ചു.
എഴുനൂറുകോടി രൂപയുടെ ജലനിധി പദ്ധതികളടക്കം പല പദ്ധതികളും അതിവേഗം പൂർത്തീകരണത്തിലേക്ക്.
പരാതികളും അഭിപ്രായങ്ങളും അറിയിക്കാൻ ടോൾ ഫ്രീ നമ്പർ കാര്യക്ഷമമാക്കി.

രജിസ്‌ട്രേഷൻ വകുപ്പിനു പുതിയ മുദ്രാവാക്യം – ‘പുതിയ കാലം പുതിയ സേവനം’. അഴിമതി രഹിതമാക്കാൻ ഫീസുകൾ ഇ-പേയ്‌മെന്റാക്കി.
31.03.2010 വരെ രജിസ്റ്റർ ചെയ്തിട്ടുള്ള ആധാരങ്ങളിലെ അണ്ടർവാല്യുവേഷൻ കേസുകൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ നടപ്പിലാക്കി.
ഫ്‌ളാറ്റുകളുടെ വില നിർണ്ണയിക്കാൻ ഏകീകൃതമാനദണ്ഡം.

ഹെഡ്ക്ലർക്കു മുതലുള്ള ജീവനക്കാർക്ക് ഡിജിറ്റൽ സിഗ്‌നേച്ചർ അനുവദിച്ചു സേവനങ്ങൾക്കുള്ള കാലതാമസം അവസാനിപ്പിച്ചു.
വ്യാജമുദ്രപത്രം തടയാൻ ഇ-സ്റ്റാമ്പിങ്ങിനു സേഫ്‌റ്റ്വെയർ വികസിപ്പിക്കാനും നിയമഭേദഗതിക്കും നടപടി.

കേരളത്തിലെ റെയിൽവെ വികസനത്തിനായി കേരള റെയിൽ ഡവല്പ്‌മെന്റ് കോർപ്പറേഷൻ രൂപവത്ക്കരിച്ചു.

ഇന്ത്യൻ റെയിൽവേയുമായി സഹകരിച്ച് 49 : 51 ഓഹരിഘടനയിൽ ജോയിന്റ് വെഞ്ചർ കമ്പനിക്കു ധാരണപത്രം ഒപ്പുവെച്ചു. ഒമ്പതു നിർമ്മാണങ്ങൾ ഏറ്റെടുക്കാൻ ധാരണ.

എറണാകുളം – കോട്ടയം ലൈൻ ഇരട്ടിപ്പിക്കൽ പുനരാരംഭിച്ചു. എറണാകുളം, ആലപ്പുഴ, കായംകുളം റെയിൽപ്പാത ഇരട്ടിപ്പിക്കാൻ ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടികൾ ദ്രുതഗതിയിലാക്കി.

തിരുവനന്തപുരം – കണ്ണൂർ അതിവേഗറെയിൽപ്പാതയുടെയും തലശ്ശേരി – മൈസൂർ റെയിൽപ്പാതയുടെയും സാദ്ധ്യതാപഠനം ഡി.എം.ആർ.സി യെ ഏല്പിച്ചു.

എല്ലാ ജില്ലാകേന്ദ്രത്തിലും മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കാൻ 500 കോടി രൂപയുടെ പദ്ധതി.

എല്ലാ പഞ്ചായത്തിലും മിനിസ്റ്റേഡിയം നിർമ്മിക്കാൻ 135 കോടി രൂപയുടെ പദ്ധതി.

ജി.വി. രാജ സ്‌പോർട്സ് സ്‌കൂളും, കണ്ണൂർ സ്‌പോർട്സ് ഡിവിഷനും കായികവകുപ്പ് ഏറ്റെടുത്തു.

2020 – 2024 ലെ ഒളിമ്പിക്‌സിൽ മെഡൽസാദ്ധ്യത ലക്ഷ്യമിട്ട് ‘ഓപ്പറേഷൻ ഒളിമ്പിയ’. എല്ലാ ജനവിഭാഗങ്ങൾക്കും കായികക്ഷമതയും നല്ല ആരോഗ്യവും കൈവരിക്കാൻ ‘കായികക്ഷമതാമിഷൻ’.

ഗ്രാമീണമേഖലയിലെ യുവാക്കളുടെ കലാകായിക കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ കാര്യക്ഷമതയോടെ യുവജനബോർഡ്.

തദ്ദേശീയമായി സൂക്ഷിച്ചിട്ടുള്ള അമൂല്യരേഖകൾ പരിശോധിച്ച് എറ്റെടുക്കുന്ന പദ്ധതി കമ്മ്യൂണിറ്റി ആർക്കൈവ്സ് രൂപവത്ക്കരിച്ച് നടപ്പിലാക്കിവരുന്നു.

താളിയോലകളുടെയും കടലാസുരേഖകളുടെയും ഡിജിറ്റൈസേഷൻ നടത്തിവരുന്നു.