ഷാരൂഖാന്‍ നിയന്ത്രണം വിട്ടു ; ഈജിപ്ത്യൻ അവതാരകനെ തല്ലാനൊരുങ്ങി

0
187

ഒരു ഈജിപ്ത്യൻ റിയാലിറ്റി ഷോയുടെ ലൈവിനിടെയാണ് ഷാരൂഖിനു തന്റെ നിയന്ത്രണം കൈവിട്ടു പോയ സംഭവമുണ്ടായത്. ഈജിപ്തിലെ പ്രശസ്തമായ റിയാലിറ്റി ഷോയാണ് ‘റമീസ് അണ്ടർഗ്രൗണ്ട്’. താരങ്ങളെ കബളിപ്പിക്കുന്ന ഈ പരിപാടിയുടെ  അവതാരകൻ റമീസ് ഗലാൽ എന്നയാളാണ് . ഇതിനു മുൻപ് പല സിനിമാ താരങ്ങളും ഷോയിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ കാര്യം കളിയാണെങ്കിലും ഷാരുഖാന് നിയന്ത്രണം വിട്ടു. ഷാരൂഖ് അവതാരകനെ തല്ലാൻ തയാറായി.

അവതാരകൻ തമാശയ്ക്കായി ചെയ്തതാണെന്ന് പറയാൻ ശ്രമിച്ചെങ്കിലും ഷാരൂഖ് കേൾക്കാൻ തയാറായില്ല. ഇതിന്റെ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. എന്നാൽ ഒടുവിൽ ഷാരൂഖിന് കാര്യങ്ങൾ മനസ്സിലായി. അവതാരകൻ തന്റെ ട്വിറ്ററിൽ കിങ് ഖാനുമൊപ്പമുളള ഒരു വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂളായ ഷാരൂഖിനെ ഈ വിഡിയോയിൽ കാണാം.

റമീസ് അണ്ടർഗ്രൗണ്ട് – പരിപാടിയുടെ വീഡിയോ കാണാം