സി.പി.എമ്മിന്‍റെ ആദിവാസി ദത്തെടുക്കല്‍ ഏറ്റു, സി.കെ.ജാനുവിന് കേന്ദ്രപദവി

0
15428

ആദിവാസി ഗോത്രസഭാ നേതാവ് സി.കെ.ജാനുവിന് കേന്ദ്രസർക്കാർ സ്ഥാപനത്തിൽ പദവി നൽകുന്നതിൽ തീരുമാനമായി. ജാനു ഞായറാഴ്ച തിരുവനന്തപുരത്ത് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. താൻ ഡൽഹിയിൽ എത്തിയാലുടൻ ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടാകുമെന്ന് അദ്ദേഹം ജാനുവിനെ അറിയിച്ചതായാണ് അറിയുന്നത്.

തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയപ്പോൾ ബി.ജെ.പി നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ രാഷ്ട്രീയ നിലപാടെടുക്കേണ്ടി വരുമെന്ന് ജനാധിപത്യ രാഷ്ട്രീയസഭ ചെയർപേഴ്‌സൺ സി.കെ ജാനു വ്യക്തമാക്കിയിരുന്നു.. കേന്ദ്രത്തിൽ ഒറ്റയ്കക്ക് ഭരിക്കുന്ന പാർട്ടിയെ സംബന്ധിച്ച് എന്തെങ്കിലും തീരുമാനമെടുക്കാൻ 24 മണിക്കൂർ പോലും വേണ്ട. സഖ്യത്തിന്റെ ഭാഗമായി ഒരു കൊല്ലമായിട്ടും ഒന്നും നടപ്പായിട്ടില്ലെന്നും ജാനു തുറന്നടിച്ചതോടെ യു.പി അടക്കമുള്ള  അഞ്ചുസംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാൽ അതിനുശേഷം വാഗ്ദാനങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാക്കാമെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചിരുന്നു. ജാനുവിനെ തഴയുന്നു എന്ന സന്ദേശം സംസ്ഥാനത്തെ അടിസ്ഥാന വര്‍ഗത്തിനിടയില്‍ ബിജെപിയെ പ്രതിരോധത്തില്‍ ആക്കുമെന്ന തിരിച്ചറിവോടെ ആണ് നിലവിലെ  വാഗ്ദാനം. പ്രത്യേകിച്ചും ആദിവാസികളെ ദത്തു എടുക്കുന്നതും വയനാട്ടിലെ ഗോത്ര വര്‍ഗക്കാരെ ലക്ഷ്യമിട്ട് ഗോത്ര ബന്ധു എന്നിവ  ഉള്‍പ്പടെയുള്ള നടപടി നടപടികളുമായി  സിപിഎം മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍.